ഹര്‍ത്താല്‍ അക്രമണം: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
നെടുമങ്ങാട് : ശബരിമല വനിതാ പ്രവേശവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് ,ബി.ജെ.പി നെടുമങ്ങാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും നടത്തിവന്ന ആക്രമണ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ ആര്‍.എസ്.എസ് നേതാവ് നെടുമങ്ങാട് പുലിപ്പാറ നരിച്ചിലോട് വീട്ടില്‍ ലാലു(37) നിരവധി ആക്രമണ, മോഷണ കേസുകളിലെ പ്രതികളും ആര്‍. എസ്.എസ് പ്രവര്‍ത്തകരുമായ നെടുമങ്ങാട് വില്ലേജില്‍ ചെല്ലാംകോട് ചുടുംകാട്ടുംമുകള്‍ ശിവാനന്ദ ഭവനില്‍ പരാഗദന്‍ (39), അരുവിക്കര വില്ലേജില്‍ ഇരുമ്പ നാണുവിള ചരുവിളാകത്തു വീട്ടില്‍ പ്രതാപ് കുമാര്‍ (40)എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് മേഖലയിലെ ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ്.
നെടുമങ്ങാട് നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ ലിസി വിജയനെ ഏതാനും ആഴ്ചകള്‍ക്കു മു്്ന്‍പ് ആക്രമിച്ച് പരുക്കേല്‍പിച്ചിരുന്നു. ലിസി വിജയന്‍ ഇപ്പോഴും ചികിത്സയിലാണ്. ജില്ലയിലെ കൊടും ക്രിമിനലുകളുമായി സജീവ ബന്ധമുള്ള ഇയാള്‍ ബി.ജെ.പിയുടെ രാത്രികാല അക്രമ പ്രവര്‍ത്തനങ്ങളുടെ ലീഡറുമാണ്. ശബരിമല വനിതാ പ്രവേശവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ്. ആനാട് മുത്തൂറ്റു ബാങ്ക് അടിച്ചു തകര്‍ക്കുന്നതുള്‍പ്പടെ വിവിധ ആക്രമങ്ങളില്‍ ഇയാള്‍ നേരിട്ടു പങ്കെടുത്തു. കൃത്യത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ എസ്.ഐ അനില്‍ കുമാര്‍ , ഷാഡോ എസ്.ഐ സിജു കെ.എല്‍ നായര്‍ , ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."