HOME
DETAILS

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

  
October 09, 2024 | 1:48 PM

Oleander plants banned in Abu Dhabi

അബൂദബി:എമിറേറ്റിൽ ഒലിയാൻഡർ ചെടികളുടെ ഉത്പാദനം, കൃഷി, പ്രചരിപ്പിക്കൽ, വ്യാപാരം എന്നിവ അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി നിരോധിച്ചു. അവ തൊടരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. താമസക്കാരെ, പ്രത്യേകിച്ച് കുട്ടികളെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് അതോറിറ്റി വക്തമാക്കി.

 ഈ വിഷ സസ്യത്തിന്റെ ഏതെങ്കിലും ഭാഗം കഴിക്കുന്നത് വിഷബാധ ഉണ്ടാവാൻ ഇടയാക്കും. പാറക്കെട്ടുകളിലും താഴ്വ‌രകളിലും സാധാരണയായി കാണപ്പെടുന്ന കുറ്റിച്ചെടിയാണ് ഒലിയാൻഡർ. കടുംപച്ച ഇലകളും ചടുലമായ പൂക്കളുമുള്ള ഇവയുടെ സൗന്ദര്യാത്മകത കാരണം പലപ്പോഴും റോഡരികിൽ നട്ടുപിടിപ്പിക്കാറുണ്ട്. എന്നാൽ ഈ ചെടിയുടെ ഇലകൾ, കാണ്ഡം, പൂക്കൾ, വിത്തുകൾ എന്നിവയുൾപ്പെടെ എല്ലാ ഭാഗങ്ങളിലും വിഷാംശംഅടങ്ങിയിട്ടുണ്ട്. ഹൃദയത്തെ ബാധിക്കുന്ന വിഷം ചെറിയ അളവിൽ പോലും അകത്ത് ചെല്ലുന്നത് ഓക്കാനം, ഛർദി, വയറിളക്കം, ക്രമര ഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളിൽ കലാശിച്ചേക്കാം.

ഒലിയാൻഡർ ചെടികൾ സുരക്ഷിതമായി നീക്കം ചെയ്യാനും ഏതെങ്കിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അതോറിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. അറിയാത്ത ചെടികൾ തൊടുകയോ തിന്നുകയോ ചെയ്യരുത്. അബൂദബി ആരോഗ്യ വകുപ്പ് വിഷ സസ്യങ്ങളുടെ പട്ടികയിൽ ഈ ചെടിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതു പാർക്കുകൾ, സംരക്ഷിത പ്രദേശങ്ങൾ, സ്‌കൂളുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒലിയാൻഡർ നട്ടുപിടിപ്പിക്കുന്നതിനെതിരെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  7 days ago