
100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

അമേരിക്കക്കയെ ഭീതിയിലാഴ്ത്തി നൂറുവര്‍ഷത്തിനിടയിലെ ഏറ്റവുംവലിയ ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ശക്തിപ്രാപിക്കുന്നു. മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ യുഎസ് നാഷണൽ വെതർ സർവിസ് കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാറ്റഗറി 5 ലേക്ക് മാറിയതോടെ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ പ്രവചിക്കുന്നത്. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തില്‍ പെട്ടവയെയാണ് കാറ്റഗറി 5 ല്‍ ഉള്‍പെടുത്തുന്നത്. ഫ്‌ളോറിഡ തീരത്ത് അതീവ ജാഗ്രതയാണ് മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുക്കുന്നത്.
അതേ സമയം കിഴക്കന്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നതിനാല്‍ അതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. 15 അടി ഉയരത്തില്‍ ആഞ്ഞുവീശാന്‍ സാധ്യതയുള്ള രാക്ഷസത്തിരമാലകളെ കുറിച്ചും മുന്നറിയിപ്പുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരകണക്കിനുപേര്‍ ഫ്‌ളോറിഡയില്‍ നിന്ന് വീടുകള്‍ ഒഴിഞ്ഞ് പോക്ക് തുടരുകയാണ്. ഒഴിഞ്ഞുപോയില്ലെങ്കില്‍ അത് മരണത്തിന് കാരണമാകുമെന്ന് ചില ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2005 ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണ്‍ എന്നാണ് മുന്നറിയിപ്പ്. ടാമ്പ, ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടുകളും അടച്ചിടും. വിമാന സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
പ്രവചനമനുസരിച്ച് 12 മുതല്‍ 18 ഇഞ്ച് വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് വിനാശകരമായ കൊടുങ്കാറ്റ് പ്രതീക്ഷിക്കുന്നതോടൊപ്പം ഒര്‍ലാന്‍ഡോ ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ഫ്‌ളോറിഡയിലും കനത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. 6 മുതല്‍ 12 ഇഞ്ച് വരെ മഴ പെയ്യുന്ന മഴ 'തീവ്രമായ വെള്ളപ്പൊക്ക ഭീഷണി'യാണെന്ന് പ്രദേശത്തെ ദേശീയ കാലാവസ്ഥാ സേവന കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ 15 ഇഞ്ച് വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കിസ്സിമ്മി, സാന്‍ഫോര്‍ഡ്, ഡേടോണ ബീച്ച് എന്നിവിടങ്ങളിലും മഴയുടെ തീവ്രമായ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നു.
രണ്ടാഴ്ച മുമ്പ് യു.എസില്‍ കനത്ത നാശം വിതച്ച 'ഹെലിന്‍' ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ മില്‍ട്ടന്‍ കൂടിയെത്തുന്നത് വന്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാറ്റഗറി നാലിന്റെ വേഗത്തില്‍ നാശം വിതച്ച ഹെലിന്‍ ഫ്‌ളോറിഡ, തെക്കന്‍ കരോലിന,വടക്കന്‍ കരോലിന ജോര്‍ജിയ, ടെന്നിസി, വിര്‍ജിനിയ എന്നിവിടങ്ങളില്‍ നാശം വിതച്ചിരുന്നു. 225 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
The Milton Hurricane, deemed the most powerful storm in a century, has been upgraded to Category 5 with winds up to 165 mph. Florida declares a state of emergency as thousands evacuate amid warnings of devastating floods and destruction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 13 days ago
സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 13 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 13 days ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍
International
• 13 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 13 days ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• 13 days ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• 13 days ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• 13 days ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• 13 days ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• 13 days ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• 13 days ago
മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• 13 days ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 13 days ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 13 days ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 13 days ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 13 days ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 13 days ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 13 days ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• 13 days ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 13 days agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• 13 days ago