HOME
DETAILS

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

  
Farzana
October 09 2024 | 06:10 AM

Nayab Singh Saini to Become Chief Minister as BJP Wins Haryana Assembly Elections

ചണ്ഡീഗഢ്: ഹരിയാനയില്‍ ബി.ജെ.പി മന്ത്രിസഭ ശനിയാഴ്ച അധികാരമേല്‍ക്കും. നയാബ് സിങ് സെയ്‌നി തന്നെയാകും ഹരിയാനയില്‍ മുഖ്യമന്ത്രിയാവുക. ഒന്നോ രണ്ടോ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ 48 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് 36 സീറ്റുകളിലാണ് വിജയിച്ചത്. പ്രതികൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും സംസ്ഥാനത്ത് ബി.ജെ.പി മികച്ച വിജയം നേടിയത് നയാബ് സിങ് സെയ്‌നിയുടെ പ്രവര്‍ത്തന മികവുകൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നതും. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു പേര് ഉയര്‍ന്നു വരാനും ഇടയില്ല. 

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞത്. ആദ്യ ഫലസൂചനകളും അതുതന്നെയാണ് സൂചിപ്പിച്ചത്. ഭരണവിരുദ്ധ വികാരവും കര്‍ഷകരുടെയും ഗുസ്തി താരങ്ങളുടെയും അഗ്‌നിവീര്‍ അപേക്ഷകരുടെയും സമരങ്ങളും ഒന്നും പക്ഷേ കോണ്‍ഗ്രസിന് അനുകൂലമായില്ല. നഗരമേഖലയിലും ഗ്രാമങ്ങളിലും ഉണ്ടായ ജാട്ട് ഇതര വിഭാഗമാണ് ഹരിയാനയില്‍ ഇത്തവണ ബി.ജെ.പിക്ക് തുണയായത്. 

ജാട്ട് വിഭാഗങ്ങള്‍ അകന്നപ്പോള്‍ പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താനായതും സെയ്‌നിയുടെ നേട്ടമായി ദേശീയ നേതൃത്വം വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം സെയ്‌നിയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  13 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  13 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  13 hours ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  13 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  14 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  14 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  14 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  14 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  14 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  14 hours ago