HOME
DETAILS

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

  
October 09, 2024 | 3:53 AM

Two persons arrested in the case of insulting the girl

മലപ്പുറം: പെൺകുട്ടിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി. രാമപുരം ജെംസ് കോളജ് വിദ്യാർഥിനിയായ 19 കാരിയുടെ പരാതിയിൽ കൊളത്തൂർ പൊലിസാണ് നടപടിയെടുത്തത്. തന്റെ ചിത്രം എഡിറ്റ് ചെയ്തു തെറ്റിദ്ധരിപ്പിക്കും വിധം സാമൂഹ്യമാധ്യങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്ന് പെൺകുട്ടി പരാതി നൽകിയിരുന്നു.


ഇതേ തുടർന്നാണ് അരക്കുപറമ്പ് സ്വദേശി മുഹമ്മദ് സഞ്ജിത് അല്ലാമാ വാഫി (26), മൂന്നിയൂർ സ്വദേശി മുഹമ്മദ് ലിയാഉദ്ദീൻ വാഫി (33) എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ പ്രതികളായിട്ടുള്ളവരെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിൽ നോട്ടീസ് നൽകി വിട്ടയക്കാമെന്ന സുപ്രീം കോടതി നിർദേശമുള്ളതിനാൽ ഇരുവർക്കും കോടതിയിൽ ഹാജരാകാൻ നോട്ടിസ് നൽകി വിട്ടയച്ചു.


ഇവരിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ഐ.പി.സി 509, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയതിനുള്ള കേരള പൊലിസ് ആക്ട് (കെ.പി.എ 120-ഒ) തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.


കേസിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ പ്രതികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫേസ്ബുക്, വാട്‌സ്ആപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലിസ് നടപടി ആരംഭിച്ചിട്ടുണ്ട്. 
ഇത് ലഭ്യമാകുന്ന മുറക്ക് കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കെതിരേ നടപടി ഉണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

International
  •  20 minutes ago
No Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

Business
  •  19 minutes ago
No Image

സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി

International
  •  24 minutes ago
No Image

ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ

International
  •  29 minutes ago
No Image

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുന്നതിൽ നിന്നും പിന്മാറും: ഡൊണാൾഡ് ട്രംപ്

International
  •  34 minutes ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

Kerala
  •  an hour ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  8 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  9 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  9 hours ago