HOME
DETAILS

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

  
Web Desk
October 09 2024 | 03:10 AM

Congresss Setback in Haryana Analyzing the Electoral Dynamics

ഛണ്ഡികഢ്: സംസ്ഥാനത്തെ സാമുദായിക സമവാക്യങ്ങളെ ഫലപ്രദമായി ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനാകാത്തതാണ് പരാജയത്തിന്റെ മുഖ്യകാരണം. ഭൂപീന്ദര്‍ സിങ് ഹൂഡയെ വിശ്വാസത്തിലെടുത്ത് 28 ശതമാനം വരുന്ന ജാട്ട് വിഭാഗത്തിനാണ് കോണ്‍ഗ്രസ് പരമാവധി പരിഗണന നല്‍കിയത്. എന്നാല്‍, 40 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗങ്ങളെയോ 21 ശതമാനം വരുന്ന ദലിതുകളെയോ കോണ്‍ഗ്രസ് ശ്രദ്ധിക്കാതെ പോയി. 
പരമ്പരാഗതമായി തങ്ങള്‍ക്ക് ലഭിക്കുന്ന പിന്നോക്ക, ദലിത് വോട്ടുകള്‍ ഇക്കുറിയും ലഭിക്കുമെന്നും ജാട്ട് വിഭാഗത്തിലെയും ന്യൂനപക്ഷ വിഭാഗത്തിലെയും വോട്ടുകള്‍ പൂര്‍ണമായി ലഭിക്കുക കൂടി ചെയ്താല്‍ ഭരണമുറപ്പിക്കാം എന്നാണ് കോണ്‍ഗ്രസ് കരുതിയത്. 
സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ജാട്ടുകള്‍ക്കാണ് കൂടുതല്‍ പരിഗണന ലഭിച്ചത്. സംസ്ഥാനത്തെ ദലിത് വിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുള്ള ഷെല്‍ജയുടെ അഭിപ്രായം ഹൂഡ ചെവിക്കൊണ്ടില്ല. 24 സീറ്റുകളില്‍ ദലിത് സ്ഥാനാര്‍ഥി വേണമെന്ന അഭിപ്രായം അവര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഹൂഡയുടെ കടുംപിടുത്തത്തിന് മുന്നില്‍ ഷെല്‍ജയ്ക്ക് വഴങ്ങേണ്ടി വന്നു. 
കോണ്‍ഗ്രസ് ജാട്ട് സമുദായത്തിന് അമിത പ്രാധാന്യം നല്‍കുന്നുവെന്ന പ്രചാരണം പിന്നോക്ക വിഭാഗങ്ങളിലും ദലിതരിലും എത്തിക്കാന്‍ ബി.ജെ.പിക്കായി. ദലിത്, പിന്നോക്ക  മേഖലകളില്‍ പ്രധാനമന്ത്രി മോദിയുള്‍പ്പെടെ പ്രചാരണം നടത്തിയത് ബി.ജെ.പിയുടെ തന്ത്രമായിരുന്നു. മുഖ്യമന്ത്രി നായിബ് സിങ് സെയ്‌നിയിലൂടെ പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ഉറപ്പിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. അതേസമയം, യു.പി അതിര്‍ത്തി മേഖലകളിലെ ജാട്ട് വോട്ടുകള്‍ ബി.ജെ.പിയെ കൈവിട്ടതുമില്ല. ഫലത്തില്‍ ജാട്ടുകളുടെ വോട്ട് വിഭജിക്കപ്പെടുകയും പരമ്പരാഗതമായി  ഒപ്പം നിന്ന ദലിത്, പിന്നോക്ക വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിയുകയും ചെയ്തതോടെ കോണ്‍ഗ്രസ് പരാജയം ഉറപ്പാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  20 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  20 days ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  20 days ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  20 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  20 days ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  20 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  20 days ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  20 days ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  20 days ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  21 days ago