HOME
DETAILS

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  
October 09, 2024 | 2:16 PM

Auto Drivers Suicide Case Human Rights Commission Takes action

കാസര്‍കോട്: ഓട്ടോറിക്ഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പിടിചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസമാണ് കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ (55) ആത്മഹത്യ ചെയ്തത്.

സത്താറിന്റെ മരണത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പൊലീസ് തന്റെ വാക്കുകളെ പാടെ അവഗണിച്ചതില്‍ വേദനയുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ഓട്ടോറിക്ഷയായിരുന്നു ഉപജീവനമാര്‍ഗമെന്നും ഓട്ടോ ഇല്ലാത്തതിനാല്‍ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും സത്താര്‍ വീഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ എസ്‌ഐ അനൂപിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണച്ചുമതല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago