ബിയര്‍ പാര്‍ലര്‍ തുറക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം
തിരുവമ്പാടി: തൊണ്ടിമ്മല്‍ വാര്‍ഡില്‍ കെ.ടി.ഡി.സിയുടെ ബിയര്‍ പാര്‍ലര്‍ തുറക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സര്‍വകക്ഷി കര്‍മസമിതി രൂപീകരിച്ചു സമരം തുടങ്ങാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചു. ബിയര്‍ പാര്‍ലറിനെതിരേ വ്യാഴാഴ്ച രാത്രി നാട്ടുകാര്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഗോപി ആറാംപുറത്ത്, കെ. ഷാജു, കെ.പി രമേശ്, രഘുപ്രസാദ് നേതൃത്വം നല്കി.
മദ്യശാലക്കെതിരേ സമരം തുടങ്ങാന്‍ തൊണ്ടിമ്മല്‍ മഹാത്മ സ്വാശ്രയ സംഘവും തീരുമാനിച്ചു. പി. സിജു അധ്യക്ഷനായി. ചോലയില്‍ വിജയന്, സി.ടി വിജയന്, ദാമോദരന്‍, ഷാജു കൂളിപ്പാറ, കൃഷ്ണന്‍കുട്ടി, പ്രഭാകരന്, ശിവരാജന്, ഗോപിനാഥന്, ദിനേശന് ഒഴലൂര്‍ പ്രസംഗിച്ചു.
തൊണ്ടിമ്മലില്‍ ബിയര്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇരുന്നക്കുഴി കൈരളി സ്വാശ്രയസംഘം ആവശ്യപ്പെട്ടു. യോഗത്തില്‍ ഇ.കെ. ചാത്തുണ്ണി അധ്യക്ഷനായി. ഇ.ടി രാജന്, പ്രശാന്ത്, സുരേഷ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."