പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാരം: മെത്രാപ്പൊലീത്തയുടെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് വികാരി
കോട്ടയം: പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ മൃതദേഹം കുടുംബ കല്ലറയില്‍ സംസ്കരിക്കാന്‍ അനുവദിച്ചില്ലെന്ന പേരില്‍ ഇടവകയെ കുറ്റപ്പെടുത്തിയ മെത്രാപ്പൊലീത്തയുടെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് കുമരകം ആറ്റമംഗലം ഇടവക വികാരി സൈമണ്‍ മാനുവല്‍. യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തിമോത്തിയോസായിരുന്നു പള്ളി നടപടിക്കെതിരേ കഴിഞ്ഞദിവസം രംഗത്തെത്തിയത്.
സംസ്കാരം സംബന്ധിച്ച് പള്ളി കമ്മിറ്റിയെടുത്ത തീരുമാനം പള്ളിയുടെ ഭരണഘടനയും കീഴ്വഴക്കവും അനുസരിച്ചാണ്.
പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി നിലവില്‍ ഇടവകയംഗമല്ലെന്ന് പള്ളി വികാരി വ്യക്തമാക്കി. ഇടവകയറിയാതെ ഒരാളെ വിവാഹം കഴിച്ചാല്‍ ഇടവകാംഗത്വം നഷ്ടമാകും. ആറ്റാമംഗലം പള്ളിയില്‍ മാമോദീസാ മുങ്ങിയ മുന്‍ ഇടവകാംഗത്തിന് പള്ളിയില്‍ അപേക്ഷ നല്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അംഗത്വം പുതുക്കാവുന്നതാണ്. പക്ഷേ, പ്രിയങ്കയുടെ മുത്തശ്ശിയോ കുടുംബാംഗങ്ങളോ ഇത് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."