ഹരിപ്പാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നാളെ
ഹരിപ്പാട്: ഹരിപ്പാട് ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നാളെ നടക്കും. ഹരിപ്പാട് ഇലക്ട്രിക്കല്‍ ഡിവിഷനിലെ ആറാട്ടുപുഴ, കാര്‍ത്തികപ്പള്ളി, മുതുകുളം, കായംകുളം വെസ്റ്റ്, ചേപ്പാട്, പള്ളിപ്പാട്, കരുവാറ്റ, ഹരിപ്പാട്, മാവേലിക്കര ഡിവിഷനിലെ തട്ടാരമ്പലം, ആലപ്പുഴ സര്‍ക്കിളിലെ എടത്വ, തകഴി, അമ്പലപ്പുഴ എന്നീ 12 ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയിലാണ് ഹരിപ്പാട് നിയോജക മണ്ഡലം.
ഹരിപ്പാട് മുനിസിപ്പാലിറ്റിയും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ചിങ്ങോലി, കാര്‍ത്തികപ്പള്ളി, കുമാരപുരം, മുതുകുളം, ചേപ്പാട്, പള്ളിപ്പാട്, ചെറുതന,കരുവാറ്റ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ഹരിപ്പാട് നിയോജക മണ്ഡലത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 47, 30,697 രൂപ ചിലവഴിച്ച് 7.02 കി.മീറ്റര്‍ സിംഗിള്‍ ഫേസ് ലൈന്‍ വലിച്ച് 516 വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. 409 ബി.പി.എല്‍ കുടുംബങ്ങളും 84 എസ്.സി. കുടുംബങ്ങളും ജനറല്‍ വിഭാഗത്തില്‍ 23 കുടുബങ്ങളും 8 അംഗന്‍വാടികളും ഇതില്‍ ഉള്‍പ്പെടുന്നു.പദ്ധതി തുകയില്‍ 23,65,348 രൂപ ഹരിപ്പാട് എം.എല്‍.എ രമേശ് ചെന്നിത്തലയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ബാക്കി തുക കെ.എസ്.ഇ.ബി ഫണ്ടില്‍ നിന്നുമാണ് ചില വഴിച്ചിട്ടുള്ളത്.
സാമ്പത്തിക ശേഷി ഇല്ലാത്ത 279 കുടുംബങ്ങള്‍ക്ക് വയറിംഗ് പൂര്‍ത്തീകരിക്കുവാന്‍ ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടെയും സഹായം ലഭിച്ചു.കെ.എസ്.ഇ.ബി ലിമിറ്റഡിലെ ജീവനക്കാരുടെയും ഓഫീസറന്മാരുടേയും സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, കരാറുകാര്‍ എന്നിവര്‍ സഹകരിച്ച് 24 വീടുകള്‍ സൗജന്യമായി വയറിംഗ് ചെയ്തു നല്‍കുകയും ചെയ്തു. സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നാളെ പകല്‍ 10ന് ഹരിപ്പാട് എന്‍.എസ്.എസ് മിനി ആഡിറ്റോറിയത്തില്‍ നടക്കും. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എല്‍.എയുമായ രമേശ് ചെന്നിത്തല നിര്‍വഹിയ്ക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സുധാ സുശീലന്‍ അധ്യക്ഷത വഹിയ്ക്കും.ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.എന്‍. കലാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കും.കെ സി.വേണുഗോപാല്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ.വി ശിവദാസന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചാ.പ്രസിഡന്റുമാരായ ബിജു കൊല്ലശ്ശേരി, ബിപിന്‍ സി. ബാബു, മുനി.വൈസ് ചെയര്‍മാന്‍ എം.കെ വിജയന്‍, ഗ്രാമ പഞ്ചാ.പ്രസിഡന്റുമാരായ എസ് രാജേന്ദ്രക്കുറുപ്പ് ,സുരേഷ് കുമാര്‍, ജിമ്മി വി. കൈപ്പള്ളില്‍, എച്ച് നിയാസ്, സുജിത്ത് ലാല്‍, ബി അമ്മിണി, സി.സുജാത ,എസ് അജിത, വി.ബി രത്‌നകുമാരി, രാധാ രാമചന്ദ്രന്‍ ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, രമ്യാ രമണന്‍, ബബിതാ ജയന്‍, മണി വിശ്വനാഥ്, മുനി. കൗണ്‍സിലര്‍ ശോഭാ വിശ്വനാഥ് എന്നിവര്‍ സംസാരിക്കും.എറണാകുളം ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനീയര്‍ സി.വി.നന്ദന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം അബ്ദുള്‍ സമദ് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."