ദേശീയപാത മുല്ലത്തറ റോഡ് നവീകരണം വൈകുന്നു: നിര്‍മാണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു
ചാവക്കാട്: ദേശീയപാത മുല്ലത്തറ റോഡ് നിര്‍മ്മാണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് സിമന്റ് കട്ട വിരിക്കല്‍ നാട്ടുകാര്‍ തടഞ്ഞു. നവീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്ഡഗ്രസ് മാര്‍ച്ച് നാളെ.
രണ്ടാഴ്ച കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ് ആരംഭിച്ചിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പണി തീരാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. റോഡ് നിര്‍മാണം ഇഴയുന്നത് സംബന്ധിച്ച് വിശദീകരണമാവശ്യപ്പെട്ട് നാട്ടുകാര്‍ കരാറുകാരനുമായി നടത്തിയ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോഴാണ് ചാവക്കാട് എസ്.ഐ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയത്.
നഗരത്തിലേക്ക് ദിനംപ്രതി ആയരിക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയിലെ മുല്ലത്തറയില്‍ ടൈല്‍ വിരിക്കലിനായി രണ്ടാഴ്ചയിലധികമായി പൂര്‍ണമായി ഗതാഗതം നിരോധിച്ചിട്ട്. ദിവസവും ശബരിമലയിലേക്കുള്‍പ്പടെയുള്ള നിരവധി വാഹനങ്ങളാണ് ഇവിടെ എത്തിയ ശേഷം വഴി തിരിച്ചുവിടുന്നത്. ഇ എസ്.ഐ. കെ.ജി.ജയപ്രദീപിന്റെ നേതൃത്വത്തില്‍ നാട്ടുകാരോടും കരാറുകാരനോടും സംസാരിച്ചാണ് പ്രശ്‌നം അവസാനിപ്പിച്ചത്. രണ്ടു ദിവസത്തിനകം കട്ട വിരി അവസാനിപ്പിക്കുമെന്നും ഒരാഴ്ചകൊണ്ട് പൂര്‍ണമായും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും കരാറുകാരന്‍ ഉറപ്പുനല്‍കി.
ഇതിനായി കൂടുതല്‍ ജീവനക്കാരെ വെച്ച് രാത്രിയും പകലും നിര്‍മാണം നടത്താമെന്നുമാണ് കരാറുകാന്‍ നല്‍കിയ ഉറപ്പ്. ദേശീയപാത മുല്ലത്തറ മുതല്‍ ചാവക്കാട് വരെയുള്ള ഭാഗം നവീകരണത്തിനായി അടച്ചിട്ടിട്ടും നിര്‍മാണ പ്രവൃത്തി ഇഴയുന്നതിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വെള്ളിയാഴ്ച്ച രാവിലെ 10ന് എം.എല്‍.എ ഓഫിസിലേക്ക് റീത്തുമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."