HOME
DETAILS
MAL
അവധി ദിനം പ്രവൃത്തി ദിനമാക്കി ആലക്കോട് പഞ്ചായത്ത് ഓഫിസ്
backup
February 25 2017 | 05:02 AM
ആലക്കോട്: അവധി ദിനത്തില്‍ അടഞ്ഞുകിടക്കേണ്ട സര്‍ക്കാര്‍ ഓഫിസ് തുറന്നത് നാട്ടുകാര്‍ക്ക് കൗതുകമായി. സര്‍ക്കാര്‍ കണക്കനുസരിച്ച് മഹാ ശിവരാത്രി ദിനത്തില്‍ ഓഫിസുകള്‍ക്ക് അവധിയാണെങ്കിലും ആലക്കോട് പഞ്ചായത്ത് ജീവനക്കാര്‍ രാവിലെ തന്നെ ഓഫിസിലെത്തിയിരുന്നു. മാര്‍ച്ച് മാസം അടുത്തതിനാല്‍ പൂര്‍ത്തിയാക്കേണ്ട ഓരോ ഫയലുകളും പരിശോധിക്കുന്ന തിരക്കിലായിരുന്നു ജീവനക്കാര്‍. രാവിലെ ഒമ്പതിനു തന്നെ പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രസന്നകുമാര്‍ ഓഫിസില്‍ എത്തിയിരുന്നു. ജീവനക്കാര്‍ക്ക് പൂര്‍ണ പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവലും വൈസ് പ്രസിഡന്റ് സി മോഹനനും ഓഫിസില്‍ എത്തി. ഫ്രണ്ട് ഓഫിസ് പ്രവര്‍ത്തിച്ചില്ല എന്നതൊഴിച്ചാല്‍ ദൈനംദിന പ്രവൃത്തികള്‍ നടത്തി വൈകുന്നേരം അഞ്ചോടെയാണ് ജീവനക്കാര്‍ പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."