സമുന്നതി തൊഴില്‍ മേള: പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാന പൊതുഭരണ വകുപ്പിനു കീഴിലുള്ള മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ (സമുന്നതി) സംഘടിപ്പിക്കുന്ന തൊഴില്‍മേളയ്ക്ക് പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ജൂണ്‍ 15ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ കഴക്കൂട്ടം അല്‍- സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേളയില്‍ ഐ.ടി, നഴ്‌സിങ്, ബാങ്കിങ്, ഫിനാന്‍സ് മേഖലകളിലെ ഇരുപതില്‍പരം സ്ഥാപനങ്ങളാണുണ്ടാകുക.
സര്‍ക്കാര്‍ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, സ്വകാര്യ മേഖലയിലെ പ്രമുഖരായ ഗോദ്‌റെജ്, സോഡെക്‌സോ, ഐ.ടി സ്ഥാപനങ്ങളായ അലയന്‍സ് ഇന്ത്യ, അറക്കല്‍ ഡിജിറ്റല്‍ സൊലൂഷന്‍സ്, ഐ.പി.എസ്.ആര്‍, ഒ.എം.ആര്‍ തുടങ്ങിയവയും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും ജോബ് ഫെയറില്‍ പങ്കെടുക്കും. തൊഴില്‍ദായകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് ജോബ് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kswcfc.org വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."