HOME
DETAILS
MAL
ആരോഗ്യ ലൈസന്‍സ് ടെസ്റ്റിനിടെ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
backup
February 25 2017 | 07:02 AM
ജിദ്ദ: സഊദി മെഡിക്കല്‍ ലൈസന്‍സ് പരീക്ഷയ്ക്കിടെ ഉദ്യോഗസഥന് കൈക്കൂലി നല്കാന് ശ്രമിച്ച ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍. തനിയ്ക്ക് പകരം മറ്റൊരാളെ പരീക്ഷയ്ക്ക് ഇരുത്താനായിരുന്നു ശ്രമം. ഇയാള്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് കമ്മീഷന് അറിയിച്ചു. ഇത്തരം നടപടികള്‍ കൈക്കൊള്ളുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രാക്ടീഷണര്‍മാരുടെ പട്ടികയില്‍ നിന്ന് തന്നെ പുറന്തള്ളും.
ഇത്തരക്കാര്‍ സമൂഹത്തെ തന്നെയാണ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ ആരോഗ്യ സേവനമേഖലയെ ദോഷകരമായി ബാധിക്കും. തട്ടിപ്പുകള്‍ കണ്ടുപിടിക്കാന്‍ ഇപ്പോള്‍ അധികൃതര്‍ക്ക് നിരവധി സംവിധാനങ്ങളുണ്ടെന്നും തൊഴിലിന്റെ ധാര്‍മികത കളയരുതെന്നും കമ്മീഷന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."