HOME
DETAILS
MAL
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ധനസഹായം ഇനി ഓട്ടിസം ബാധിച്ചവര്‍ക്കും
backup
January 26 2020 | 00:01 AM
കൊണ്ടോട്ടി: ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ധനസഹായ ഗണത്തില്‍ സെറിബ്രല്‍ പാള്‍സി, ഓട്ടിസം ബാധിച്ചവരെയും ഉള്‍പ്പെടുത്തി.
ഇവ ബാധിച്ചവര്‍ക്ക് മതിയായ ആനുകൂല്യം തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു നല്‍കുന്നില്ലെന്ന് പരാതികളും നിവേദനങ്ങളും ലഭിച്ചതോടെയാണ് നിലവിലെ ഉത്തരവില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള സഹായങ്ങളില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ എന്ന പരാമര്‍ശമാണ് ഇവര്‍ക്ക് വിനയായിരുന്നത്. ഇതുമൂലം പല തദ്ദേശ സ്ഥാപനങ്ങളും സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മെന്റല്‍ റിറ്റര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റി എന്നിവരെ പരിഗണിച്ചിരുന്നില്ല. ഇതോടെ വാര്‍ഷിക സഹായങ്ങളടക്കം ഇവര്‍ക്ക് നിഷേധിക്കുകയായിരുന്നു.
ശാരീരിക വൈകല്യം 40 ശതമാനത്തില്‍ കൂടുതലുള്ളവര്‍ക്കാണ് ധനസഹായം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ നിലവില്‍ ഉള്‍പ്പെടുത്തിയ ഓട്ടിസം അടക്കമുള്ളവ ഐക്യൂ പരിശോധിച്ചാണ് സഹായത്തിന് അര്‍ഹതയുണ്ടോയെന്നു പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."