ന്യൂനപക്ഷ ചൂഷണത്തിന് അറുതി വേണം
ഇന്ത്യ, നാനാത്വത്തില്‍ ഏകത്വമെന്ന മഹിതമായ ആശയമുള്‍കൊള്ളുന്ന ബഹുസ്വര രാജ്യമാണ്. ന്യൂനപക്ഷങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്നതു വിസ്മരിക്കുന്നത് ഈ നാടിനു ചേര്‍ന്നതല്ല. സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യഭ്യാസ മേഖലകളില്‍ നോക്കുകുത്തികളാവുകയാണു ന്യൂനപക്ഷം. വിജ്ഞാന വിസ്‌ഫോടനം നടക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ സവര്‍ണ്ണ,ഫാഷിസ്റ്റ് മേധാവിത്വകരങ്ങളാല്‍ ഇരകളാക്കപ്പെടുകയാണ്.
ആ ദാരുണമായ അവസ്ഥയ്ക്കു സാക്ഷ്യം വഹിക്കുകയാണു കാംപസുകള്‍. ജാതിയും മതവും വേര്‍തിരിച്ചു വിദ്യാര്‍ഥികള്‍ക്കു മുന്‍ഗണന നല്‍കുന്ന നീചമായ അവസ്ഥയ്ക്ക് അറുതി വരുത്തിയേ തീരൂ. വിദ്യാര്‍ത്ഥികളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത് ജാതിയും മതവുമല്ല, മറിച്ച് അവരുടെ വൈവിധ്യമാര്‍ന്ന കഴിവുകളാണ്. കാംപസുകള്‍ ആ കഴിവുകള്‍ക്കു വിഘ്‌നം സൃഷ്ടിക്കുന്നതാവരുത്.
ഈ രാജ്യത്ത് ന്യൂനപക്ഷങ്ങളെ വേരോടെ ഇല്ലാതാക്കണമെന്നു പറയുന്നതു ബാലിശമാണ്. ചിത്തഭ്രമം ബാധിച്ചവര്‍ മാത്രമേ ഇങ്ങനെ ആവശ്യപ്പെടൂ. മതേതരത്വം ഇന്ത്യയുടെ സത്തയാണ്.അതു ലംഘിക്കാന്‍ പാടില്ല. ന്യൂനപക്ഷ ദലിത് വിഭാഗക്കാരുടെ സുരക്ഷയ്ക്കു ഭരണഘടന പ്രതിജ്ഞാബദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."