ഇ. അഹമ്മദ് മാതൃകാ ഐക്യരാഷ്ട്ര സഭാ സമ്മേളനം ഇന്നു മുതല്‍
കോഴിക്കോട്: പാര്‍ലമെന്റേറിയനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ സ്മരണാര്‍ഥം ജെ.ഡി.ടി ഇസ്‌ലാം കാംപസില്‍ നടത്തുന്ന ത്രിദിന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനു നാളെ തുടക്കമാവും. 'ഫ്രീഡം ഫ്രം ഫിയര്‍' എന്ന സന്ദേശമുയര്‍ത്തി മൂന്നു ദിവസങ്ങളിലായാണു സമ്മേളനം നടക്കുന്നത്. ജെ.ഡി.ടി ഇസ്‌ലാമും മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ഗുബ്രയും ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്.
യു.എന്‍.എച്ച്.ആര്‍.സി, ഐ.ഐ.ഇ.എ, ഐ.എം.എഫ്, സെക്യൂരിറ്റി കൗണ്‍സില്‍, ഡൈസക്, യുനിസെഫ് എന്നീ കമ്മിറ്റികളാണ് ഇംഗ്ലിഷ് വിഭാഗത്തില്‍ മാതൃകാ ഐക്യരാഷ്ട്രസഭയില്‍ സമ്മേളിക്കുക. കൂടാതെ പ്രാദേശിക ഭാഷയിലും മാതൃകാ ഐക്യരാഷ്ട്രസഭാ സമ്മേളനം നടത്തുന്നത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, മനുഷ്യാവകാശം തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ ഓരോ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് സംസാരിക്കും.
പരിപാടികളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 3.30ന് ജെ.ഡി.ടി ഇസ്‌ലാം പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദ്, എം.യു.എന്‍.സി ഡയരക്ടര്‍ അഹമ്മദ് റയീസ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കും. ഐ.എ.എസ് സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു നിര്‍വഹിക്കും.
13ന് നടക്കുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രഭാഷണ പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, കെ. അബൂബക്കര്‍, പ്രവാസി സമ്മാന്‍ ജേതാവ് ഡോ. പി. മുഹമ്മദലി തുടങ്ങിയവരും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.പി കുഞ്ഞുമുഹമ്മദ്, വി. സെറീന, റഫീഖ് ചെലവൂര്‍, ജിതീഷ്, മല്ലിക പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."