അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ വിട്ടയക്കാത്തത്തില്‍ പ്രതിഷേധിച്ചു അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിക്കുന്നു
അലിഗഡ്: രാവിലെ നടന്ന അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂര്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍ ഗോ ബാക്ക് വിളിച്ച് പ്രതിേഷധിച്ചതില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചു അലിഗഡ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ അലിഗഡ് പുരാനി ചുങ്കിയില്‍ റോഡ് ഉപരോധിക്കുന്നു. വൈസ് ചാന്‍സിലര്‍ പ്രസംഗിക്കാന്‍ ഡയസില്‍ വന്നപ്പോള്‍ ഗോ ബാക്ക് വിളിച്ച വിദ്യാര്‍ത്ഥികളായ മുജ്തബ ഫറാസ്,താഹിര്‍ അസ്മി, സിദ്ധാര്‍ത്ഥ് ഗൗട്ട് എന്നിവരെ ആണ് യൂണിവേഴ്‌സിറ്റി പ്രോക്ടേഴ്‌സ് പിടിച്ചു അലിഗഡ് പോലീസ്‌ന് കൈ മാറിയത്.ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ പ്രോക്ടര്‍ ഓഫീസ് വളയുകയും 5 മണിക്കുള്ളില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചില്ലെങ്കില്‍ മജിസ്‌ട്രേറ്റ് ഓഫീസ് ഉപരോധിക്കുമെന്നും അറിയിച്ചിരുന്നു..ഇതോടെ 5 മണിക്ക് അറസ്റ്റ് ചെയ്തവരെ വിട്ടയക്കാത്തത്തില്‍ പ്രതിഷേധിച്ചു യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ള ചുങ്കി റോഡ് ഉപരോധിക്കുകയാണ്.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/01/WhatsApp-Video-2020-01-26-at-9.29.52-PM.mp4"][/video]
വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷധത്തിനൊടുവില്‍ അറസ്റ്റ് ചെയ്ത 2 പേരെ വിട്ടയച്ചുവെങ്കിലും മുഴുവന്‍ പേരെയും വിട്ടയക്കാതെ പിരിഞ്ഞു പോകില്ലെന്നാണ് വിദ്യാര്‍ത്ഥിനികളടക്കമുള്ളവരുടെ നിലപാട്. സ്ഥലത്ത് യു. പി പോലീസ്‌ന്റെയും RAF ന്റെയും നേതൃത്വത്തില്‍ വന്‍ ഫോഴ്‌സ് നിലയുറപ്പിചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."