വിവാദ പ്രസംഗം; കെ.സുരേന്ദ്രനെതിരേ ഡി.വൈ.എഫ്.ഐ പരാതി നല്‍കി
കൊച്ചി:ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പ്രസ്താവനക്കെതിരേ ഡി.വൈ.എഫ്.ഐ ഡി.ജി.പിക്ക് പരാതി നല്‍കിയതായി എം.സ്വരാജ് എം.എല്‍.എ അറിയിച്ചു. ബി.ജെ.പി കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അഭിമാനത്തോടെയാണ് സുരേന്ദ്രന്‍ പ്രസംഗിച്ചത്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് ഈ പ്രസ്താവന നടത്തിയത്. ആരൊയൊക്കെയാണ് കൊന്നതെന്നും ആരൊക്കെചേര്‍ന്നാണ് കൊല നടത്തിയതെന്നും സുരേന്ദ്രന്‍ വിശദീകരിക്കണം. ഇതിലേതിലെങ്കിലും സുരേന്ദ്രന് പങ്കുണ്ടോയെന്നും വ്യക്തമാക്കണം.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് 30 ഇടത് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ ആരാണെന്ന് പകല്‍പോലെ വ്യക്തമാണ്. തങ്ങള്‍ നല്‍കിയ പരാതിയില്‍ സുരേന്ദ്രനെതിരേ കേസെടുക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും സ്വരാജ് പറഞ്ഞു.
സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയാണ് പി.ടി തോമസ് ധര്‍ണ നടത്തുന്നതെങ്കില്‍ അത് ആദ്യം നടത്തേണ്ടിയിരുന്നത് നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫിസിന് മുന്‍പിലായിരുന്നുവെന്ന് സ്വരാജ് കുറ്റപ്പെടുത്തി. അവിടെ ഒരു സ്ത്രി മൃഗീയമായി കൊല്ലപ്പെട്ടപ്പോള്‍ ഇദ്ദേഹം എവിടെയായിരുന്നു.
തോമസ് ഇപ്പോള്‍ നടത്തുന്ന ഉപവാസ സമരം കുറ്റവാളിയെ പിടിച്ചതിലുള്ള പ്രതിഷേധമാണ്. കേസില്‍ പ്രതിയുടെ അറസ്റ്റ് വൈകാനുള്ള കാരണം പി.ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."