കേരളത്തില്‍ എന്‍.പി.ആര്‍ ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്ന് ഡോ. എം.കെ മുനീര്‍
കോഴിക്കോട്:പൗരത്വ പട്ടികയില്‍ സര്‍ക്കാരിനെതിരെ ആരോപണം ആവര്‍ത്തിച്ച് എം.കെ മുനീര്‍. എന്‍.പി.ആര്‍ ഉത്തരവ് മുഖ്യമന്ത്രി പിന്‍വലിച്ചിട്ടില്ലെന്നും കേരളത്തില്‍ എന്‍.പി.ആര്‍ നടപ്പാക്കാന്‍ തുടങ്ങിയെന്നും എം.കെ മുനീര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര നിര്‍ദേശപ്രകാരം മഞ്ചേരി നഗരസഭ എന്‍.പി.ആര്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു. എന്‍.പി.ആറുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് ഇതുവരേയും റദ്ദ് ചെയ്തിട്ടില്ല. എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഉത്തരവ് റദ്ദ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സെന്‍സസ് നടത്താനാണ് അനുവാദം നല്‍കുന്നതെങ്കില്‍ അക്കാര്യം ഉള്‍ക്കൊള്ളിച്ചുള്ള ഉത്തരവാണ് ഇറക്കേണ്ടത്. ചുരുക്കത്തില്‍ പ്രസംഗം ഗംഭീരമായി നടത്തുകയും താഴേതട്ടില്‍ എന്‍.പി.ആര്‍ നടപ്പിലാക്കാനുള്ള പ്രവൃത്തികളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2003ല്‍ വാജ്‌പേയ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലാണ് മാറ്റം വരുത്തേണ്ടത്. ആ നിയമത്തിലാണ് എന്‍.പി.ആര്‍ എന്‍.സി.പി എന്നിവയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇത് റദ്ദാക്കിയാല്‍ മാത്രമേ എന്‍.പി.ആര്‍ നടപ്പിലാക്കാതിരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയുടെ മനുഷ്യ ശൃംഖലയില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തത് അവരുടെ സ്വന്തം താല്‍പര്യപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."