HOME
DETAILS
MAL
കൈവശമുള്ള ഭൂമിക്കായി വീട്ടമ്മ ഓഫിസുകള്‍ കയറിയിറങ്ങുന്നു
backup
January 11 2019 | 07:01 AM
തുറവൂര്‍: ചിറയില്‍ ശാരദയാണ് കൈവശമുള്ള ഭൂമി സ്വന്തമായി ലഭിക്കുന്നതിനു വേണ്ടി അധികൃതരുടെ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്.
കുത്തിയതോട് വില്ലേജില്‍ രേഖകള്‍ പ്രകാരം പറയകാട് നാമനാട്ട് ചിറയില്‍ ശാരദയ്ക്ക് 10 സെന്റ് ഭൂമി കൈവശമുണ്ട്.ഭൂമി പോക്ക് വരവിന് നല്കിയപ്പോള് ഈ ഭൂമിയില്‍ കൃത്രിമം നടന്നതായി പരാതിയില്‍ പറയുന്നു.
പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ഇപ്പോള്‍ ജില്ലാ കലക്ടറെ സമീപിച്ചിരിക്കുകയാണ്.
ഇവരുടെ രേഖകള്‍ ഉപയോഗിച്ച് റവന്യു ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയതായി ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്. 1974ല്‍ കുടികിടപ്പായി കിട്ടിയതാണ് ഭൂമി.
10 സെന്റ് ഭൂമി തെറ്റായി രേഖപ്പെടുത്തിയതായി റവന്യു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുവരെ ഭൂമി ശാരദയുടെ പേരില്‍ ലഭിക്കുന്നതിന് നടപടികളായിട്ടില്ലെന്ന് പരാതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."