സഊദിയിൽ വിദേശികളുടെ ലെവി പുനഃപരിശോധന ഇപ്പോഴില്ലെന്ന് ധനകാര്യമന്ത്രി
ജിദ്ദ: സഊദിയിലെ വിദേശ തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയം ചുമത്തിയ ലെവി പുനഃപരിശോധന ഇപ്പോഴില്ലെന്ന് ധനകാര്യമന്ത്രി ഡോ. മുഹമ്മദ് ജദ്ആൻ വ്യക്തമാക്കി.
ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിനിടയിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിദേശ തൊഴിലാളികൾക്കുമേൽ ചുമത്തപ്പെട്ട ലെവി പുനഃപരിശോധന നടത്തുന്നതിനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
2020ലെ ബജറ്റിനുസരിച്ച് നിലവിലെ പല പദ്ധതികളും സംരംഭങ്ങളും പുനഃപരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കുമുള്ള ലെവിയും ഫീസും ഇപ്പോൾ പുനഃപരിശോധിക്കുന്നില്ല. ഭാവിയിൽ പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ ഇതുസംബന്ധമായ വിവരങ്ങൾ അപ്പോൾ പുറത്തുവിടുമെന്നും മുഹമ്മദ് ജദ്ആൻ കൂട്ടിച്ചേർത്തു.
വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ഏർപ്പെടുത്തിയ ഫീസും വിസാ ഫീസും ലോക്കൽ സർവീസ് ഫീസും നിർബന്ധമായും പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന റിയാദ് ഇക്കണോമിക് ഫോറം ചർച്ച ചെയ്ത പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ചെറിയതും ഇടത്തരവുമായ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് ഈ നിയമം സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ തൊഴിലാളികളുടെ ലെവി
സഊദി തൊഴിൽ അന്തരീക്ഷത്തിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്നു. അതിനാൽ ലെവി നിർബന്ധമായും പുന:പരിശോധിക്കണമെന്നും റിയാദ് എക്കണോമിക് ഫോറം നിർദ്ദേശിച്ചിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം ശൂറ അംഗവും വിദേശ തൊഴിലാളികൾക്ക് അനുകൂലമായി രംഗത്ത് വന്നിരുന്നു.
രാജ്യത്തെ വിദേശികൾ ക്യാൻസറല്ലെന്നും അവർ രാഷ്ട്ര നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ചവരാണെന്നും സഊദി ശൂറാ മെംബർ ഡോ: മുഹമ്മദ് ബിൻ അബ്ദുല്ല ആൽ അബാസ് തൻ്റെ അഭിപ്രായം പങ്ക് വെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."