HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ആള്‍ദൈവം ഗുര്‍മീത് റഹീം കുറ്റക്കാരന്‍
backup
January 11 2019 | 13:01 PM
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഗുര്‍മിത് റാം റഹിം മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കോടതി. ഹരിയാനയിലെ പ്രത്യേക കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിലെ നാലു പ്രതികളും കുറ്റക്കാരനെന്നും കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് സി.ബി.ഐ അഭിഭാഷകന് എച്ച്.പി.എസ് വര്‍മ പറഞ്ഞു. 2002സാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ടത്. ശിക്ഷ ഈ മാസം 17ന് വിധിക്കും.
തന്റെ അനുയായികളായ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവിലാണ് അദ്ദേഹം. റോഹ്തക് സുനരിയ ജയിലില്‍ തടവിലുള്ള ഗുര്‍മിത് വിഡയോ കോണ്‍ഫെറന്‍സിലൂടെയാണ് വിധി കേട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."