'അലനും താഹയും ചെയ്ത തെറ്റെന്തെന്ന് മുഖ്യമന്ത്രി പറയണം'
തിരുവനന്തപുരം: അലന്, താഹ എന്നീ വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് എന്‍.ഐ.എയെ ഏല്പിക്കാന് ഈ കുട്ടികള്‍ ചെയ്ത തെറ്റെന്താണെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നല്കിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.
ഈ കുട്ടികള്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്നു പറഞ്ഞ് ക്രൂരമായി ചിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. അതേസമയം അവര്‍ മാവോയിസ്റ്റുകളാണെന്ന് പറയാനാവില്ലെന്നും ഇപ്പോഴും സി.പി.എം അംഗങ്ങളാണെന്നുമാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് പറഞ്ഞത്. ഇതിലേതാണ് ശരിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
ആരെയും തീവ്രവാദിയായി മുദ്രകുത്താന്‍ കഴിയുമാറ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന യു.എ.പി.എ ഭേദഗതിയാണ് പിണറായി വിജയന് എടുത്തു പ്രയോഗിച്ചിരിക്കുന്നത്. പുസ്തകങ്ങളോ ലഘുലേഖകളോ കൈവശം വയ്ക്കുന്നത് അറസ്റ്റ് ചെയ്യാനോ നിരോധിത സംഘടനയുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാനോ മതിയായ രേഖകളല്ലെന്ന് വിവിധ കോടതി വിധികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."