HOME
DETAILS

ക്രമസമാധാനത്തിന് ഇനി ഒരു എ.ഡി.ജി.പി

  
backup
January 11 2019 | 19:01 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%81

അന്‍സാര്‍ മുഹമ്മദ്#

 

 

മനോജ് എബ്രഹാം പരിഗണനയില്‍

തിരുവനന്തപുരം: പൊലിസില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. മേഖലാ എ.ഡി.ജി.പി തസ്തികകള്‍ ഒഴിവാക്കി ക്രമസമാധാന ചുമതലക്ക് ഒരു എ.ഡി.ജി.പിയെ നിയമിക്കാനാണ് തീരുമാനം.
ദക്ഷിണ, ഉത്തരമേഖലാ എ.ഡി.ജി.പി തസ്തിക ഇതോടെ ഇല്ലാതാകും. ക്രമസമാധാന ചുമതലയില്‍ ഒറ്റ എ.ഡി.ജി.പി മതിയെന്ന ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. ദക്ഷിണ, ഉത്തരമേഖലകളില്‍ എ.ഡി.ജി.പിക്ക് പകരം ഐ.ജിമാര്‍ക്ക് ചുമതല നല്‍കാനാണ് തീരുമാനം. റെയ്ഞ്ചുകളില്‍ ഡി.ഐ.ജിമാര്‍ക്കും ചുമതല നല്‍കും. പുതുതായി രൂപീകരിക്കുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി തസ്തികയില്‍ അടുത്തകാലത്ത് എ.ഡി.ജി.പിയായി പ്രൊമോഷന്‍ ലഭിച്ച് ബറ്റാലിയനില്‍ നിയമിച്ച മനോജ് എബ്രഹാമിനെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.


പൊലിസ് ആസ്ഥാനത്തായിരിക്കും നിയമനം. രണ്ടു സോണുകളുടെയും റെയ്ഞ്ചിന്റെയും ചുമതല ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കായിരിക്കും. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി കഴിഞ്ഞാല്‍ രണ്ടാമന്‍ എ.ഡി.ജി.പിയായിരിക്കും.
നിലവില്‍ സംസ്ഥാനത്ത് രണ്ട് സോണുകളും നാല് പൊലിസ് റെയ്ഞ്ചുകളുമാണുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവയാണ് റെയ്ഞ്ചുകള്‍. ഇതില്‍ തിരുവനന്തപുരം, തൃശൂര്‍ റെയ്ഞ്ചുകളില്‍ മൂന്ന് ജില്ലകളും മറ്റു രണ്ടിടങ്ങളില്‍ നാല് ജില്ലകള്‍ വീതവുമാണ് പരിധിയില്‍ വരുന്നത്.


മാവോയിസ്റ്റ് സാന്നിധ്യ ജില്ലകളായ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളെ ചേര്‍ത്ത് പുതിയൊരു റെയ്ഞ്ച് രൂപീകരിക്കുന്നതിനുള്ള നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലാണ്. ഇതോടെ റെയ്ഞ്ചുകളുടെ എണ്ണം അഞ്ചാകും.
ഉത്തരമേഖലാ സോണിന്റെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി രാജേഷ് ദിവാന്‍ കഴിഞ്ഞ വര്‍ഷം മെയില്‍ വിരമിച്ചിരുന്നു. ഇതിനുശേഷം ഇവിടെ എ.ഡി.ജി.പിയെ നിയമിച്ചില്ല. പകരം ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന് ഉത്തര മേഖലയുടെ കൂടി ചുമതല നല്‍കുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി മനോജ് എബ്രഹാമിനെ നിയമിക്കുമ്പോള്‍ അനില്‍കാന്തിനെ ബറ്റാലിയന്‍ എ.ഡി.ജി.പിയാക്കി മാറ്റാനാണ് തീരുമാനം. കൂടാതെ സിറ്റി പൊലിസ് കമ്മിഷണര്‍മാരായി ഡി.ഐ.ജിമാരെയായിരിക്കും നിയമിക്കുക.


എസ്.പി റാങ്കിലുള്ളവരെയാണ് സിറ്റി പൊലിസ് കമ്മിഷണര്‍മാരായി നിയമിച്ചിരുന്നത്. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ ഡി.ഐ.ജിമാരെയാണ് കമ്മിഷണര്‍മാരായി നിയമിച്ചിരിക്കുന്നത്. ഇതാടൊപ്പം ചില ജില്ലകളില്‍ പൊലിസ് തലപ്പത്ത് അഴിച്ചുപണിക്കും സാധ്യതയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago