ഊട്ട് തിരുനാള്‍ ആഘോഷം ഇന്ന്
വടക്കാഞ്ചേരി: മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുനാള്‍ ആഘോഷം ഇന്ന് നടക്കും. തിരുനാള്‍ ചടങ്ങുകള്‍ ആരംഭിച്ചു ഇന്നലെ അതിരൂപത സഹായ മെത്രാന് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയോടെയാണ് ഭക്തി നിര്‍ഭര ചടങ്ങുകള്‍ ആരംഭിച്ചത്.
കൂടു തുറക്കലും, തിരുശേഷിപ്പ് വണക്കവും ഉണ്ടായി. ജീവകാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് 65 പേര്‍ക്ക് ഡയാലിസിസ് നടത്തുന്നതിന് ജൂബിലി മിഷന് മെഡിക്കല്‍ കോളജിലേക്ക് ധന സഹായം നല്കി. കോളജ് ഡയറക്ടര്‍ ഫാ:ഫ്രാന്‍സീസ് പള്ളികുന്നത്ത് തുക ഏറ്റുവാങ്ങി. 50 പേര്‍ക്ക് അരി കിറ്റ് വിതരണവും നടന്നു. പള്ളിയോട് ചേര്‍ന്ന് പുനര്‍ നിര്‍മ്മിച്ച വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ വെഞ്ചിരിപ്പ് സഹായ മെത്രാനും ഉദ്ഘാടനം കുണ്ടന്നൂര്‍ പള്ളി വികാരി ഫാ. ജോളി ചിറമ്മലും നിര്‍വ്വഹിച്ചു.
വികാരി ഫാ. ഡോ. ബിജു ആലപ്പാട്ട് അധ്യക്ഷനായി. എം.എല്‍.എ അനില്‍ അക്കര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമസ് , ഫാ: സേവിയാര്‍ പാണേങ്ങാടന്, ഫാ: തോമാസ് , തിരുനാള്‍ കമ്മിറ്റി ഭാരവാഹികളായ തോമാസ് പുത്തൂര്‍, വര്‍ഗീസ് വാകയില്‍, ബേബി ചെറിയാം പറമ്പില്‍, ജോസ് തേറാടന്, തോമാസ് തേര്‍മഠം , സിസ്റ്റര്‍ വിയാനി, സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."