HOME
DETAILS

ജലക്ഷാമം പരിഹരിക്കുന്നതിന് സമഗ്ര ജലവിനിയോഗ നയം രൂപീകരിക്കണം: ജില്ലാ വികസനസമിതി

  
backup
February 25 2017 | 23:02 PM

%e0%b4%9c%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

 

മലപ്പുറം: ജില്ലയിലെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിനു സമഗ്ര ജലവിനിയോഗ നയം രൂപീകരിക്കണമെന്ന് കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നദികള്‍, കൈവഴികള്‍, തോടുകള്‍, ജലസംഭരണികള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ സംരക്ഷിക്കുന്നതോടൊപ്പം ജലവിനിയോഗത്തിനും പരിപാലനത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാകണം ഈ നയമെന്നു പി.വി അബ്ദുല്‍ വഹാബ് എം.പി അവതാരകനും പി. ഉബൈദുല്ല എം.എല്‍.എ അനുവാദകനുമായ പ്രമേയം ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ, ജലവിഭവ, കൃഷി വകുപ്പുകള്‍, മത, സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍, ആരാധനാലയ ഭാരവാഹികള്‍, വിദ്യാര്‍ഥി, യുവജന കൂട്ടായ്മകള്‍ എന്നിവരെ ഉള്‍പ്പെടുത്തി വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതല അതോറിറ്റികള്‍ രൂപീകരിച്ച് പദ്ധതി നടപ്പാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
വരള്‍ച്ച നേരിടുന്നതിനു ജില്ലയ്ക്ക് ഇതിനകം രണ്ടു കോടി രൂപ അനുവദിച്ചതായും ജലസ്രോതസുകള്‍ ലഭ്യമെങ്കില്‍ ജലവിതരണ പൈപ്പുകള്‍ നീട്ടുന്നതിന് അനുമതി നല്‍കുമെന്നും പി. ഉബൈദുല്ല എം.എല്‍.എയുടെ ആവശ്യത്തോട് കലക്ടര്‍ പ്രതികരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങിനായി 2003ല്‍ ഏറ്റെടുത്ത 16 സെന്റ് സ്ഥലത്തിന്റെ ഉടമയ്ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും ടി.വി ഇബ്രാഹീം എം.എല്‍.എ ആവശ്യപ്പെട്ടു.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് മൂന്ന് വര്‍ഷമായി ഫണ്ട് അനുവദിച്ചിട്ടെന്നും ടെന്‍ഡര്‍ നല്‍കിയവര്‍ക്ക് ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്നും സി. മമ്മുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ സിറം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് സി. മമ്മൂട്ടി എം.എല്‍.എയ്ക്കു ഡി.എം.ഒ ഉറപ്പുനല്‍കി.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ പി. ഉബൈദുല്ല, എം. ഉമ്മര്‍, സി. മമ്മുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹീം, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുടെ പ്രതിനിധി എന്‍. ഉബൈദ്, ജില്ലാ പ്ലാനിങ് ഓഫിസറുടെ ചുമതലയുള്ള എന്‍.കെ ശ്രീലത, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

83 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും

മലപ്പുറം: കുടിവെള്ളം മുട്ടുന്നതു തടയാന്‍ ജില്ലയില്‍ 83 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. ഓരോ താലൂക്കില്‍നിന്നും ഗുരുതരമായ വരള്‍ച്ചയുള്ള പത്തു സ്ഥലങ്ങള്‍ തെരഞ്ഞെടുത്താണ് കിയോസ്‌ക്കുകള്‍ സ്ഥാപിക്കുക. മാര്‍ച്ച് 15നകം ഇവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
5,000 ലിറ്ററിന്റെ ടാങ്ക് അടങ്ങിയതാണ് ഒരു കിയോസ്‌ക്ക്. 70,000 രൂപയാണ് ഒരു കിയോസ്‌ക്കിനുള്ള ചെലവ്. കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ ആറു കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പുഴകളിലെ തടയണകളില്‍നിന്നാണ് കിയോസ്‌ക്കുകളിലേക്കു വെള്ളമെത്തിക്കുക. ഇതിനു സംവിധാനമില്ലാത്ത സ്ഥലങ്ങളില്‍ മറ്റു വഴികള്‍ കാണും.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍നിന്നും കുടിവെള്ളമെടുക്കും. കുടിവെള്ളമെത്തിക്കുന്നതിനായി താലൂക്കടിസ്ഥാനത്തില്‍ ലോറികളുടെ ക്വട്ടേഷന്‍ വിളിച്ചിട്ടുണ്ട്. കുടിവെള്ളം കിയോസ്‌ക്കുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലോറികളില്‍ ജി.പി.എസ് സംവിധാനവും ഒരുക്കും. വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവര്‍ നേരിട്ട് ജി.പി.എസിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കും. കുടിവെള്ളം മറിച്ചുവില്‍ക്കുന്നതു തടയലും വിതരണം യഥാവിധി ഉറപ്പുവരുത്തുകയുമാണ് ജി.പി.എസ് സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം.

'ജലം അനുഗ്രഹമാണ് ': എസ്.വൈ.എസ് ദശദിന കാംപയിന്‍ നടത്തുന്നു

മലപ്പുറം: ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി 'ജലം അനുഗ്രഹമാണ് 'എന്ന പ്രമേയത്തില്‍ മാര്‍ച്ച് 11 മുതല്‍ 22 വരെ ദശദിന ജലബോധന കാംപയിന്‍ നടത്തും. 11നു രാവിലെ പത്തിനു മലപ്പുറത്തു നടക്കുന്ന ജില്ലാ സെമിനാറോടെ കാംപയിന് തുടക്കമാകും.
16ന് മണ്ഡലംതല ഖത്വീബ് സംഗമം, 17ന് മഹല്ലുതല ബോധനം, 19ന് വീടുകള്‍ കേന്ദ്രീകരിച്ച് ബോധനപത്രിക സമര്‍പ്പണം, ലോക ജലദിനമായ 22ന് ശാഖാ തലങ്ങളില്‍ ജലസ്രോതസുകള്‍ ശുചീകരണം, ജലദിന സന്ദേശ വീഡിയോ പ്രഭാഷണം എന്നിവ നടക്കും.
സുന്നി മഹലില്‍ ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെയും മണ്ഡലം സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തില്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സി.എച്ച് ത്വയ്യിബ് ഫൈസി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം കുട്ടി സഖാഫി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, അബ്ദുര്‍റഹീം ചുഴലി, സി.കെ ഹിദായത്തുല്ല, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, കെ.വി മുസ്തഫ ദാരിമി വള്ളിക്കുന്ന്, എ.കെ.എ ഖാദിര്‍ മുസ്‌ലിയാര്‍, ശമീര്‍ ഫൈസി ഒടമല, എ.കെ.കെ മരക്കാര്‍, നാലകത്ത് കുഞ്ഞിപ്പോക്കര്‍, വി.കെ ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, എം. സുല്‍ഫിക്കര്‍, നൂഹ് കരിങ്കപ്പാറ, കെ.വി ബീരാന്‍ മാസ്റ്റര്‍, അബ്ദുല്‍ മജീദ് ദാരിമി വളരാട്, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ് സംബന്ധിച്ചു.

നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല; വനാന്തരങ്ങളിലും ജലാശയങ്ങള്‍ വറ്റിവരളുന്നു

കരുളായി: അനുദിനം വര്‍ധിക്കുന്ന ചൂടില്‍ നാട്ടിന്‍പുറങ്ങളിലേതുപോലെ വനന്തരങ്ങളിലെ ജലാശയങ്ങളും വറ്റിവരളുന്നു. കരുളായി വനമേഖലയിലെ നൂറുകണക്കിനു വന്യമൃഗങ്ങള്‍ക്കും വനവാസികളായ ചോലനായ്ക്ക, കാട്ടുനായ്ക്ക, ഗുഹാവാസികള്‍ക്കും ആശ്രയമാകേ@ പുഴകളും തോടുകളും ചോലകളുമാണ് ചൂടിന്റെ കാഠിന്യത്താല്‍ വര@ുണങ്ങിയിട്ടുള്ളത്.
നിലമ്പൂരിന്റെ പ്രധാന ജലസ്രോതസാണ് കരിമ്പുഴ. ഇതിന്റെ ഉദ്ഭവം കരുളായി വനത്തില്‍നിന്നാണ്. ഈ പുഴയുടെ പ്രധാന കൈവഴികളായ താളിപ്പുഴ, മഞ്ഞക്കല്ലന്‍ പുഴ എന്നിവ പാടേ വറ്റിവര@ിരിക്കുകയാണ്. ചാലിയാറിന്റെ കൈവഴിയായ പുന്നപ്പുഴയുടെ അവസ്ഥയും വ്യത്യസ്തമല്ല.
ഉള്‍വനത്തിലെ നീര്‍ച്ചോലകളും തോടുകളും കുളങ്ങളും ഇത്തവണ നേരത്തേതന്നെ വറ്റിയിരുന്നു. ഈ സഹചര്യത്തില്‍ അളകളില്‍ കഴിഞ്ഞിരുന്ന ഗുഹാവാസികള്‍ ജലസാമീപ്യമുള്ള സ്ഥലംതേടി താളിപ്പുഴയോരങ്ങളിലേക്കു താമസം മാറിയിരുന്നു. എന്നാല്‍, ഈ പുഴയും വറ്റിയതിനാല്‍ ഇവിടെനിന്നും താമസം മാറേ@ സ്ഥിയാണ് കാടിന്റെ മക്കള്‍ക്ക്.
വനത്തിനുള്ളിലെ ജലാശയങ്ങള്‍ വറ്റിയതു വന്യമൃഗങ്ങള്‍ക്കും ഏറെ ദുരിതമാണ് സമ്മാനിച്ചിട്ടുള്ളത്. കടുത്ത ചൂടില്‍ ദാഹമകറ്റാന്‍ നാട്ടിന്‍പുറങ്ങളിലേക്കിറങ്ങുന്ന മൃഗങ്ങള്‍ വിവിധ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു@്.

'കുടിവെള്ള പദ്ധതികള്‍ക്ക് വേഗത പോരാ'


മലപ്പുറം: കുടിവെള്ള പദ്ധതികള്‍ക്കു തുക നീക്കിവച്ചാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുകയാണെന്ന് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ. ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും ജാഗ്രയോടെ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുകയാണെങ്കില്‍ കുടിവെള്ള പദ്ധതികള്‍ക്ക് എം.എല്‍.എ ഫണ്ടില്‍നിന്നു കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടിപ്പുഴ എന്നീ മൂന്നു നദികളെ ആശ്രയിച്ചാണ് ജില്ലയിലെ കുടിവെള്ള വിതരണ പദ്ധതികള്‍ നിലനില്‍ക്കുന്നതെന്നും ഇതില്‍ ചാലിയാറില്‍ മാത്രമേ ആവശ്യത്തിന് വെള്ളമുള്ളൂവെന്നും ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കടലുണ്ടിപ്പുഴയിലെ മൂന്നു തടയണകളില്‍ മാര്‍ച്ച് മൂന്നാംവാരത്തോടെ വെള്ളം വറ്റുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ചീക്കോട് കുടിവെള്ള പദ്ധതിയില്‍ ആവശ്യത്തിന് വെള്ളം ലഭ്യമായിട്ടും ആവശ്യക്കാര്‍ക്ക് കണക്ഷന്‍ നല്‍കുന്നില്ലെന്ന് ടി.വി ഇബ്രാഹീം എം.എല്‍.എ പരാതിപ്പെട്ടു. അപേക്ഷകര്‍ക്ക് ഉടനടി കണക്ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  23 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  28 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago