ജനസേവനം ദൈവികപ്രീതി ആഗ്രഹിച്ചു കൊണ്ടണ്ടാവണം: റഷീദലി തങ്ങള്‍
കിഴിശ്ശേരി: ജനസേവനം ദൈവികപ്രീതി മാത്രം ആഗ്രഹിച്ചു കൊണ്ടണ്ടാകണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇതരപാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുകളും ദൈവിക പ്രീതി ആഗ്രഹിച്ചു കൊണ്ടണ്ടാവണമെന്നും ഇസ്ലാം വിഭാവനം ചെയ്യുന്ന തനത് ആശയങ്ങളെ മുറുകെ പിടിക്കേണ്ടണ്ടതും അതിന് പ്രചാരം നല്കേണ്ടണ്ടതും യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കടമയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പാണക്കാട് ഹാദിയ സെന്ററില്‍ മുതുവല്ലൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'രഹനുമായ് ' എക്സിക്യുട്ടീവ് ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എ അബ്ദുറഹ്മാന് മാസ്റ്റര്‍ അധ്യക്ഷനായി. ടി.വി ഇബ്രാഹിം എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. പി.എ ജബ്ബാര്‍ ഹാജി, ഷാജിദ് ദേവര്‍തൊടി, അഷ്റഫ് മഠാന്‍, കെ.പി ബാപ്പു ഹാജി, ഇ.ടി ബഷീര്‍, എ.പി കുഞ്ഞാന്, അഡ്വ. എം.കെ.സി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."