പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സി.പി.ഐ
വളാഞ്ചേരി: വളാഞ്ചേരി പട്ടാമ്പി റോഡിലെ ത്രീ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലഭിക്കുവാന്‍ ഒത്താശ ചെയ്ത നഗരസഭ ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28 രാവിലെ 10 ന് വളാഞ്ചേരി നഗരസഭാ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സി.പി.ഐ. മുന്‍സിപ്പല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാര്‍ കോഴ വിവാദത്തില്‍ വളാഞ്ചേരി നഗരസഭ വൈ.ചെയര്‍മാന്‍ ഉള്‍പ്പടെയുളളവര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞത് കൊണ്ടാണ് കെ.പി.സി.സി.പ്രസിഡന്റ് നടപടിയെടുത്തതെന്നും മുസ്‌ലീം ലീഗിന്റെ മദ്യവിരുദ്ധ നയം സത്യസന്ധമാണെങ്കില്‍ മദ്യ മുതലാളിമാരെ സഹായിച്ച നഗരസഭയിലെ ലീഗ് അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കുവാന്‍ ലീഗ് നേതൃത്വം ആര്‍ജവം കാണിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി.പി.എ. സലാം, കെ.എം. അബ്ദുല്‍ അസീസ്, സലാം കാട്ടിപ്പരുത്തി, പി. ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു.
ബേഡന്‍ പവലിന്റെ ജന്മദിനത്തില്‍ സാമൂഹ്യ സേവനവുമായി വിദ്യാര്‍ഥികള്‍
എടപ്പാള്‍: സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സ്ഥാപകന്‍ ബേഡന്‍ പവൗലിന്റെ ജന്‍മദിനത്തില്‍ സാമൂഹ്യ സേവനവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്.
പോട്ടൂര്‍ മോഡേണ്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി മുപ്പതിനായിരം രൂപ സമാഹരിച്ച് എടപ്പാള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന് സംഭാവന നല്‍കിയത്. സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ബണ്ണീസ്‌ക്ലബ് വിഭാഗങ്ങളിലെ കുട്ടികളാണ് പണം സ്വരൂപിച്ചത്.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എടപ്പാള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിലെ അനൂപ്, പ്രശാന്ത് എന്നിവര്‍ തുക ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ എ.വി.സുഭാഷ് അധ്യക്ഷനായി. മാനേജര്‍ ഹസ്സന്‍ സംസാരിച്ചു.
ആനപ്പടി താല്‍ക്കാലിക പാലം നാട്ടുകാര്‍ നന്നാക്കി
വെളിയങ്കോട്: കനോലി കനാലിന് കുറുകെ പഞ്ചായത്ത് നിര്‍മിച്ച താല്‍ക്കാലിക പാലം നാട്ടുകാര്‍ നന്നാക്കി. വെളിയങ്കോട് ഭാഗത്ത് നിന്നും എരമംഗലം ഭാഗത്തേക്ക് എത്താനുള്ള എളുപ്പവഴിയാണ് ഇത്.
വെള്ളിയാഴ്ച വൈകിട്ട് നാട്ടുകാര്‍ പൊളിഞ്ഞ പാലം നന്നാക്കി. ബൈക്ക് യാത്രികരുടെ നിയന്ത്രണമില്ലാത്ത യാത്രയാണ് പാലം തകരാന്‍ കാരണം എന്നത് കൊണ്ട് ബൈക്ക് യാത്ര ഒഴിവാക്കാന്‍ പാലത്തിന് മുകളില്‍ മുള ഉറപ്പിച്ചു.
വെളിയങ്കോട് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, കൃഷിഭവന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് നടന്നുപോകാനാണ് സൗകര്യം ഒരുക്കിയത്. സാമൂഹ്യ വിരുദ്ധര്‍ പാലം നശിപ്പിക്കന്‍ പതിവായതോടെ പഞ്ചായത്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."