HOME
DETAILS
MAL
കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു
backup
February 25 2017 | 23:02 PM
എടപ്പാള്‍: വട്ടംകുളം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയായി. കോഹിനൂര്‍ മുഹമ്മദ്,ശ്രീജ പാറക്കല്‍,എം. മുസ്തഫ,കുങ്കില്‍ മജീദ്,ടി.പി.ഹൈദരലി,സി.രാമകൃഷ്ണന്‍,ടി.സുലൈമാന്‍,സുരേഷ് കുമാര്‍,പി.അബ്ദുള്‍ സമദ്,അഭിമന്യൂ സംസാരിച്ചു. കോളജിന് കെട്ടിടം നിര്‍മിക്കുന്നതിന് നെല്ലിശ്ശേരിയിലെ അബ്ദുറഹ്മാന്‍ എന്ന കുഞ്ഞാപ്പ സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് 3 കോടി രൂപ ചിലവഴിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."