HOME
DETAILS
MAL
രാത്രിയാത്രാ നിരോധനം: പ്രശ്‌ന പരിഹാരത്തിന് ഒന്നിച്ച് നില്‍ക്കണം
backup
January 12 2019 | 04:01 AM
കല്‍പ്പറ്റ: ദേശീയ പാത 766ലെ രാത്രിയാത്ര നിരോധനം പരിഹരിക്കുന്നതിനുള്ള മേല്‍പാല പദ്ധതിക്കെതിരായി കര്‍ണാടക സര്‍ക്കാരും കേന്ദ്ര പരിസ്ഥിതി വകുപ്പും ഉന്നയിച്ച തടസവാദങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇടപെടാന്‍ കേരളത്തിലെ കോണ്‍ഗ്രസ് - ജനതാദള്‍ (എസ്) നേതൃത്വം തയാറാവണം. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കേരളത്തിലെ ബി.ജെ.പി. നേതൃത്വവും മുന്നോട്ടു വരണം. പരിസ്ഥിതി മൗലിക വാദികളും ഏതാനും എന്‍.ജി.ഒകളും നടത്തുന്ന പരിസ്ഥിതി സംരക്ഷണ വാദം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."