പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉപവാസവുമായി ഹിന്ദു ധര്‍മ സംരക്ഷണ സമിതി
മുക്കം: ഇന്ത്യയെ മതപരമായി വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരവുമായി ഹിന്ദു ധര്‍മ സംരക്ഷണ സമിതി.
ഫെബ്രുവരി മൂന്നിന് രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ സമിതിയുടെ നേതൃത്വത്തില്‍ മുക്കത്ത് ഉപവാസവും ബഹുസ്വര സംഗമവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അദ്വൈത സിദ്ധാന്ത പ്രകാരം ഹൈന്ദവന് എല്ലാ മതസ്ഥരും ആത്മ സഹോദരന്മാരാണ്. ഇതുപ്രകാരം മതത്തിന്റെ പേരില്‍ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് പാപമാണ്. അതിനാല്‍ പൗരത്വം നല്‍കുന്നതിന് മനുഷ്യന്റെ മതം മാനദണ്ഡമാക്കുന്നതും മതത്തിന്റെ പേരില്‍ മനുഷ്യരെ പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണ്.
ജനങ്ങളില്‍ മതപരമായ ഭിന്നതയും ആശങ്കയും സൃഷ്ടിക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായതുമായ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പൂര്‍ണമായി ഉപേക്ഷിക്കണമെന്നും സമിതി ചെയര്‍മാന്‍ കപ്യേടത്ത് ചന്ദ്രന്‍, കണ്‍വീനര്‍ ടി.കെ ഗോപി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."