കോടികള്‍ ചെലവഴിച്ചിട്ടും ചാരുംമുട്ടീല്‍ കുടിവെള്ള ക്ഷാമം രൂക്ഷം
ചാരുംമൂട്: വേനല്‍ കനത്തതോടെ മേഖലയില്‍ വീണ്ടും കുടിവെള്ള ക്ഷാമം രൂക്ഷം. വേനല്‍ക്കാലത്തെ കുടിവെള്ള വിതരണം. കോടി കണക്കിന് രൂപാ ചെലവഴിച്ചിട്ടും പരാതികള്‍ക്ക് പരിഹാരമില്ല. പ്രതിവര്‍ഷം ചാരുംമൂട് മേഖലയിലെ വള്ളികുന്നം, താമരക്കുളം, ചുനക്കര ,പാലമേല്‍, നൂറനാട് പഞ്ചായത്തുകള്‍ കുടിവെള്ളത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപാ ചെലവഴിക്കുന്നതായാണ് പഞ്ചായത്തുരേഖ. കുടിവെള്ളം വേണ്ടത്ര കിട്ടിന്നില്ലന്നുള്ള ജനങ്ങളുടെ പരാതി എല്ലാ വര്‍ഷവും തുടര്‍ക്കഥയായി മാറുന്നു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച കിണര്‍ റി ചാര്‍ജ്ജിങ് പദ്ധതിയും, മഴവെള്ള സംഭരണിയും, മഴക്കുഴിയുമെല്ലാം പരാജയപ്പെട്ടു.
അതാതു പഞ്ചായത്ത് പ്രദേശങ്ങളിലെ ജലസ്രോതസുകള്‍ വേണ്ട രീതിയില്‍ സംരക്ഷിക്കുവാന്‍ കഴിഞ്ഞാല്‍ കുടിവെള്ള ക്ഷാമത്തെ മറികടക്കാന്‍ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പാലമേല്‍ പഞ്ചായത്ത് വിസ്തീര്‍ണ്ണം 25.60 ചതുരശ്ര കിലോമീറ്റര്‍, നിലവില്‍ ഇവിടെ ഒന്‍പതിനായിരത്തിനു താഴെ വീടുകള്‍ മാത്രമാണുള്ളത്, ഇവര്‍ക്കെല്ലാം കൂടി 6700 ഓളം സ്വകാര്യ കിണറുകള്‍, പഞ്ചായത്തിന്റെ മൂന്നു പ്രദേശങ്ങളിലും വയലോലകള്‍, പഞ്ചായത്ത് പ്രദേശത്തുകൂടി കടന്നു പോകുന്ന കല്ലട ഇറിഗേഷന്‍ മെയിന്‍ കനാല്‍, 365 ദിവസവും നീരെഴുക്കുള്ള 38 തോടുകള്‍, 34 പൊതുകുളങ്ങള്‍, പഞ്ചായത്ത് വക432 പൊതുകിണറുകള്‍, നൂറുക്കണക്കിനു കുഴല്‍ക്കിണറുകള്‍ ഇത്രയും ജലസമൃദ്ധി നിറഞ്ഞ ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുവാന്‍ കോടികള്‍ മുടക്കുന്നതായി പഞ്ചായത്ത് ഭരണക്കാര്‍ അവകാശപ്പെട്ടു.
കഴിഞ്ഞ വേനല്‍ക്കാലത്ത് മാവേലിക്കരയില്‍ നിന്നും ചെന്നിത്തലയില്‍ നിന്നും കുടിവെള്ളം എത്തിച്ചതായിട്ടാണ് രേഖ. ഒരിക്കലും വറ്റാത്ത നൂറോളം പൊതുകിണറുകള്‍ ഈപഞ്ചായത്തിലുണ്ട്. കാരിമുക്കത്തു കുളം, അണിക്കുന്നത്തുകുളം, പാണ്ടിക്കുളം, കുമ്പഴക്കുളം, പുത്തന്‍കുളം, ആശ്രമത്തിന്റെ തെക്കേക്കളം തുടങ്ങി ഒരിക്കലും വറ്റാത്ത 34 കുളങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തിയാല്‍ ഭരണിക്കാവ് ബ്ലോക്കില്‍പ്പെട്ട മുഴുവന്‍ പ്രദേശങ്ങളിലേയും ജലക്ഷാമം പരിഹരിക്കുവാന്‍ സാധിക്കും. കാടുമൂടിയും മണ്ണ് അടിഞ്ഞും പല പ്രധാനപ്പെട്ട കുളങ്ങളും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. കുളങ്ങളും കിണറുകളും വേണ്ട രീതിയില്‍ സംരക്ഷിച്ചു നിലനിര്‍ത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനം മുന്നോട്ടു വരണമെന്നും പൊതുഖജനാവിലെ കോടിക്കണക്കിനു തുക മുടിച്ചുള്ള മലിന ജലവിതരണം നിര്‍ത്തി തീരാരോഗങ്ങളില്‍ നിന്നും ഗ്രാമവാസികളെ സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."