HOME
DETAILS

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം

  
backup
January 12 2019 | 04:01 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-20

അമ്പലപ്പുഴ: സ്ത്രീകളുടെ വാര്‍ഡിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച സംഘത്തെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില സുരക്ഷ ജീവനക്കാരനായ മോഹന്‍(55) ആണ് മര്‍ദനമേറ്റത്.
തുടര്‍ന്ന് ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ആശുത്രിയിലെ വനിതാ വാര്‍ഡായ 18ല്‍ വച്ചായിരുന്നു സംഭവം. ചമ്പക്കുളം സ്വദേശിയായ കബില്‍ എന്ന യുവാവ് രാത്രി 10ഓടെ വനിതകളെ കിടത്തി ചികില്‍സിക്കുന്ന വാര്‍ഡ് 18ല്‍ പ്രവേശിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് തുടക്കമായത്. 18ലെ സുരക്ഷാ ജീവനക്കാരന്‍ സെക്യൂരിറ്റി ഓഫിസില്‍ വിവിവരം അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് ഒന്‍പതില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോഹന്‍ ഇവിടെക്ക് എത്തുകയായിരുന്നു. വാക്കേറ്റം കഴിഞ്ഞു പുറത്തേക്കുപോയ യുവാവ് രാത്രി 11.30 ഓടെ മറ്റ് രണ്ട് യുവാക്കളയും കൂട്ടി വീണ്ടും ആശുപത്രിയില്‍ എത്തി മോഹനനെ മര്‍ദിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ നിലവിളിക്കേട്ട് മറ്റ് സുരക്ഷ ജീവനക്കാരും എയ്ഡ് പോസ്റ്റ് പൊലിസും ചേര്‍ന്ന് അക്രമികളെ പിടിക്കാന്‍ ശ്രമിച്ചങ്കിലും ഒരാള്‍ ഓടി രക്ഷപെട്ടു.
പ്രതികളായ ചമ്പക്കുളം തെക്കെ മുറിയില്‍ നിഖില്‍ നിവാസില്‍ കബില്‍ (28) കൂട്ട് പ്രതി കാഞ്ഞിരം ചിറപള്ളിതൈവീട്ടില്‍ വര്‍ഗീസ് മകന്‍ പീറ്റര്‍ എന്നിവരെ പിടികൂടി അമ്പലപ്പുഴ പൊലിസിന് കൈമാറി. ഇവര്‍ക്കെതിരേ കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago