മേഖല ഇസ്‌ലാമിക കലാമേളകള്‍ക്ക് തുടക്കം
ശ്രീകണ്ഠപുരംപയ്യന്നൂര്‍: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ മേഖലാ ഇസ്‌ലാമിക കലാമേളയ്ക്ക് തുടക്കമായി. തളിപ്പറമ്പ് മേഖലാ ഉദ്ഘാടനം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഷുക്കൂര്‍ ഫൈസി പയ്യാവൂര്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിര്‍വഹിച്ചു.
സമൂഹത്തിനു ഗുണകരമായ രീതിയില്‍ കലാരംഗത്ത് ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ധാര്‍മികതയില്‍ നിന്ന് വ്യതിചലിക്കാതെയും കലാമത്സരങ്ങള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുസമദ് മുട്ടം അധ്യക്ഷനായി. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പി.ടി മുഹമ്മദ് പതാക ഉയര്‍ത്തി. ഹുസൈന്‍ ബാഫഖി തങ്ങള്‍ കൂട്ടസിയാറത്തിന് നേതൃത്വം നല്‍കി. വിളംബര ഘോഷയാത്രയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. റാലിയില്‍ മികച്ച ദഫ് ടീമിനുള്ള അവാര്‍ഡ് കീര്‍ത്തി അബ്ദുല്ല ഹാജിയും മികച്ച സ്‌കൗട്ട് ടീമിനുള്ള അവാര്‍ഡ് റഫീഖ് ചോലയും സമ്മാനിച്ചു. ജില്ലാകലാമേളയ്ക്കുള്ള തേങ്ങ സംഭരണ ഉദ്ഘാടനം വി.പി അബ്ദുല്‍ ഖാദര്‍ ഹാജി നിര്‍വഹിച്ചു. ഇ.വി അഷ്‌റഫ് മൗലവി അടിച്ചേരി, അബ്ദുറഹ്മാന്‍ യമാനി, സുബൈര്‍ അരിയില്‍, ശഫീഖ് ദാരിമി, സി.കെ മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് ഇബ്‌നു ആദം, സുബൈര്‍ ദാരിമി, ഉസ്മാന്‍ ഹാജി, ഷരീഫ് ഫൈസി, അശ്രഫ് ഫൈസി ഇര്‍ഫാനി, യു.പി അബൂബക്കര്‍ ഹാജി, കെ. അബ്ദുല്‍നാസര്‍, വി.പി മുഹമ്മദ് സംസാരിച്ചു.
ഇന്നു രാവിലെ എട്ടിന് കലാസാഹിത്യ മത്സരങ്ങള്‍ നടക്കും. വൈകിട്ട് സമാപന സമ്മേളനം തളിപ്പറമ്പ് നഗരസഭാ അധ്യക്ഷന്‍ മഹ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്യും. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനാകും. ഫൈസല്‍ തങ്ങള്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും.
പയ്യന്നൂര്‍ മേഖലാ കലാമേള മാതമംഗലം ആലക്കാട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലാണ് തുടക്കമായത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കലകള്‍ മലീമസമാക്കാന്‍ ശ്രമം നടക്കുമ്പോഴും വളര്‍ന്നു വരുന്ന തലമുറയിലെ സര്‍ഗവാസനകളെ പരിപോഷിപ്പിച്ച് വളര്‍ത്തിയെടുക്കാന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. കൂട്ടസിയാറത്തിനു സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ കോയതങ്ങള്‍ നേതൃത്വം നല്‍കി. ടി.പി മഹ്മൂദ് ഹാജി പതാക ഉയര്‍ത്തി. വിളംബര റാലിയില്‍ പതിനൊന്നോളം ദഫ് ടീമുകളും സ്‌കൗട്ട് ടീമും അണിനിരന്നു. ബഷീര്‍ അസ്അദി നമ്പ്രം മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ ഹാജി, സി.വി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ അവാര്‍ഡ് ദാനവും അഹ്മദ് പോത്താംകണ്ടം, എം.വി നജീബ് എന്നിവര്‍ ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു. എസ്.കെ ഹംസ ഹാജി, വി.പി.പി ഹമീദ്, ശഫീഖ് അസ്അദി, മുസ്തഫ കൊട്ടില, പി.കെ മുസ്തഫ പങ്കെടുത്തു. തുടര്‍ന്ന് ബുര്‍ദ മത്സരവും നടന്നു. ഇന്നു രാവിലെ എട്ടിന് കലാസാഹിത്യ മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് അഞ്ചിന് സമാപനം സിറാജുദ്ദീന്‍ ദാരിമി കക്കാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദഫ് മത്സരം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."