കാവനാട് സ്റ്റോപിലെ കുഴി അപകട ഭീഷണിയാവുന്നു
മാള: കാവനാട് സ്റ്റോപിലെ കുഴി അപകട ഭീഷണിയാകുന്നു. അഷ്ടമിച്ചിറ മാള പൊതുമരാമത്ത് റോഡില്‍ കാവനാട് ബസ് സ്റ്റോപിന് സമീപമാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായ വന്‍കുഴി രൂപപ്പെട്ടിരിക്കുന്നത്. കുര്യാപ്പിളി മാര്‍ബിള്‍സിന്റെ മുന്നിലെ റോഡിലുള്ള കുഴിയില്‍ വീണ് നിരവധി ഇരുചക്ര വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ഉണ്ടായതായി പരിസര വാസികള്‍ പറഞ്ഞു. കുഴിയില്‍ വീണ് വാഹനങ്ങള്‍ക്ക് കേട് പാടുകള്‍ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്.
വീഴ്ച്ചയുടെ ആഘാതത്തില്‍ യാത്രക്കാര്‍ക്കും പരുക്കുകള്‍ ഏല്‍ക്കുന്നത് പതിവാണ്. ജലനിധി പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകിയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കുഴി അടച്ചെങ്കിലും ഇപ്പോള്‍ വീണ്ടും കുഴി രൂപപ്പെട്ടിരിക്കുകയാണ്.
ജലനിധി കുടിവെള്ള പൈപ്പിലെ പൊട്ടല്‍ പരിഹരിച്ചാല്‍ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന മാള കൊടകര പൊതുമരാമത്ത് റോഡിലെ അപകട ഭീഷണിയുള്ള കുഴി അടക്കാനും കുടിവെള്ള പൈപ്പിലെ തകരാര്‍ പരിഹരിക്കാനും അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."