HOME
DETAILS

മാനസികാസ്വാസ്ഥ്യമുള്ള പട്ടികജാതി യുവാവിനെ പൊലിസ് മര്‍ദിച്ചെന്ന് പരാതി

  
backup
February 26 2017 | 01:02 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa


പോത്തന്‍കോട്: മാനസികാസ്വാസ്ഥ്യമുള്ള പട്ടികജാതി യുവാവിനെ പൊലിസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. മഞ്ഞമല കല്ലൂര്‍ അടപ്പിനകത്ത് പണയില്‍ വീട്ടില്‍ വിനോദി(38)നാണ് മര്‍ദനമേറ്റത്. മുതുകില്‍ ബൂട്ടുകൊണ്ട് ചവിട്ടുകയും കാല്‍പാദത്തില്‍ ചൂരല്‍കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. വിനോദ് നാലുദിവസമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദിന്റെ അമ്മ ശാന്തയും ബന്ധുക്കളും ഉന്നത പൊലിസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ബന്ധുക്കള്‍ പറയുന്നത്: വിനോദിന്റെ പിതാവ് ഇരുപത് ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനുള്ള പണം കടം വാങ്ങുന്നതിന് കഴിഞ്ഞ വെളളിയാഴ്ച രാത്രി വിനോദ് അയല്‍വീട്ടിലേക്കു പോയി. ഉടനെ വിനോദ് നിലവിളിച്ചു കൊണ്ട് തിരികെ ഓടുകയായിരുന്നുവെന്ന് സഹോദരി വിജിത പറഞ്ഞു. തൊട്ടു പുറകെ അയല്‍വാസി റിട്ട. പൊലിസ്് ഉദ്യോഗസ്ഥനും സഹോദരനും ഒപ്പം രണ്ടുപേരും ഉണ്ടായിരുന്നു. ഇവരുടെ കൈയില്‍ ആയുധങ്ങളുമുണ്ടായിരുന്നു. അന്നു രാത്രി പൊലിസ് എത്തി വിവരങ്ങള്‍ ചോദിച്ചു മടങ്ങി.
ബുധനാഴ്ച രാത്രി മൂന്നു പൊലീസുകാര്‍ വീട്ടിലെത്തി അസഭ്യം പറഞ്ഞ് വീട്ടിനുള്ളില്‍ കടന്ന് വിനോദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ സമയം വീട്ടില്‍ അമ്മ ശാന്തയും വിജിതയുടെ മകളും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അമ്മയും പിന്നാലെ സ്റ്റേഷനില്‍ എത്തിയെങ്കിലും രാത്രി പതിനൊന്നരയോടെ അമ്മയെ പൊലീസ് വീട്ടിലേക്കു തിരിച്ചയച്ചു.
അടുത്ത ദിവസം ഉച്ചയ്ക്ക് തീരെ അവശനായാണ് വിനോദ് വീട്ടിലെത്തിയത്. ഇവിടെ കണ്ടു പോകരുതെന്നും എല്ലാകേസുകളും തലയില്‍ കെട്ടിവയ്ക്കുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന് വിനോദ് വീട്ടുകാരോട് പറഞ്ഞു. അവശനിലയിലായതിനാല്‍ ഉടനെ വീട്ടുകാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ സ്ഥലം എസ്.ഐ കെ. ആര്‍ ബിജു സ്ഥലം മാറി പോയി. മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ് പിടികൂടിയെതെന്നാണ് പുതിയ എസ്.ഐ പറയുന്നത്.
സമീപമുള്ള വസ്തു കൈവശമാക്കാന്‍ അയല്‍ക്കാരനായ റിട്ട. പൊലിസ് ഉദ്യോഗസ്ഥന്‍ വളരെ നാളായി ശ്രമിക്കുന്നതായും അതിനു കഴിയാതെ വന്നതിനാലാണ് വിനോദിനെ കള്ള കേസില്‍കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  41 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago