HOME
DETAILS

ഗോപൂജ നടത്തിയത് ഗുരുതരമായ നിയമലംഘനം: മുഖ്യമന്ത്രി

  
backup
February 26 2017 | 20:02 PM

%e0%b4%97%e0%b5%8b%e0%b4%aa%e0%b5%82%e0%b4%9c-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b0%e0%b4%ae%e0%b4%be

തിരുവനന്തപുരം: ചീമേനിയിലെ തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ ഉദ്യോഗസ്ഥരുടെ നടപടി ഗുരുതരമായ നിയമലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശീലനം പൂര്‍ത്തിയാക്കിയ ജയില്‍ വാര്‍ഡന്‍മാരുടെ പാസിങ്ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശ്വരനെ അംഗീകരിക്കുന്നോ ഇല്ലയോ എന്നൊന്നും സര്‍ക്കാരിന് പ്രശ്‌നമില്ല. നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോയെന്നതാണ് പ്രശ്‌നം. നിയമവാഴ്ചയെ അംഗീകരിച്ചേ മുന്നോട്ടു പോകാന്‍ പാടുള്ളൂ. ചീമേനിയില്‍ നടന്നത് നിയമലംഘനമാണെന്നതില്‍ സംശയമില്ല. ആരാധനയെ എതിര്‍ക്കുന്നില്ല. പക്ഷെ, ആരാധിക്കുന്ന ഇടം ഏതാണെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചീമേനി തുറന്ന ജയിലില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കര്‍ണാടകയില്‍ നിന്നെത്തിച്ച പശുക്കളെ പൂജ നടത്തിയത്. ജയില്‍ മേധാവിയുടെ അനുമതിയില്ലാതെ നടന്ന ഗോപൂജയെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.
എന്നാല്‍, ജയിലുകളില്‍ അനുവാദമില്ലാതെ ഉപഹാരങ്ങള്‍ വാങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. ഇത് ലംഘിച്ചാണ് പശുക്കളെ പൂജനടത്തി ഏറ്റുവാങ്ങിയത്. ഇതിനെതിരേ ജയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  12 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago