HOME
DETAILS

ആദ്യം പടക്കോപ്പുകള്‍; പിന്നാലെ സൈന്യം

  
backup
January 12 2019 | 19:01 PM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf

 

വാഷിങ്ടണ്‍: സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറ്റം തുടങ്ങിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി അധികൃതര്‍. സൈനിക പിന്‍മാറ്റം തുടങ്ങിയിട്ടില്ലെന്നും സൈനിക ഉപകരണങ്ങള്‍ തിരിച്ചെത്തിക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് അമേരിക്കന്‍ സൈന്യത്തിന്റെ വിശദീകരണം. സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ സൈന്യം പിന്‍മാറ്റം തുടങ്ങിയെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നത്.


ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് ഒരു മാസത്തിനു ശേഷമാണ് സൈന്യം പിന്മാറ്റം തുടങ്ങിയതായ വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം നേരത്തേതന്നെ വലിയ വിവാദങ്ങള്‍ക്കു കാരണമായിരുന്നു. ഇസ്‌റാഈല്‍ അടക്കമുള്ള സഖ്യകക്ഷികള്‍ സൈനിക പിന്‍മാറ്റത്തോടുള്ള എതിര്‍പ്പറിയിച്ചതോടെ കഴിഞ്ഞയാഴ്ച അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഇസ്‌റാഈല്‍ സന്ദര്‍ശിക്കുകയും സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിനു ശേഷമേ സൈനിക പിന്‍മാറ്റം ഉണ്ടാകൂവെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.


ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത്. സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സിറിയയിലെ സഖ്യസൈന്യത്തിലെ അമേരിക്കന്‍ സ്ഥാനപതി ബ്രെറ്റ് മെക്കര്‍ഗ്, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, പെന്റഗണ്‍ പ്രതിരോധ വകുപ്പ് സ്റ്റാഫ് മേധാവി കെവിന്‍ സ്വീനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ രാജിവച്ചിരുന്നു.
ഐ.എസ് വിരുദ്ധ പോരാട്ടത്തിനായി അമേരിക്ക രൂപംകൊടുത്ത കംപൈന്‍ഡ് ജോയിന്റ് ടാസ്‌ക് ഫോഴ്‌സ്-ഓപറേഷന്‍ ഇന്‍ഹെറന്റ് റിസോള്‍വ് (സി.ജെ.ടി.എഫ്-ഒ.ഐ.ആര്‍) എന്ന പേരിലറിയപ്പെടുന്ന സൈന്യത്തെ പിന്‍വലിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഐ.എസിനെ തുരത്തിയെന്ന അവകാശവാദത്തോടെയായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍, സിറിയയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതു മേഖലയില്‍ ഇറാനു ശക്തിപകരുന്ന നീക്കമാകുമെന്നു വ്യക്തമാക്കി ഇസ്‌റാഈല്‍ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തുകയായിരുന്നു.


സിറിയയില്‍ കുര്‍ദ് വിമതരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സുമായി സഹകരിച്ചാണ് സഖ്യസേന പോരാട്ടം നടത്തിയിരുന്നത്. ഇവിടെനിന്ന് ഐ.എസ് ഭീകരരെ തുരത്തി നിയന്ത്രണം കുര്‍ദുകള്‍ ഏറ്റെടുത്തിരുന്നു. പിന്നീട് കുര്‍ദുകള്‍ക്കെതിരേ തുര്‍ക്കി സൈനിക നടപടി ആരംഭിച്ചതോടെ ഇവരെ ചെറുക്കാനും സഖ്യസേന സഹായിച്ചു. സഖ്യസേനാ പിന്മാറ്റത്തെ തുടര്‍ന്നു മേഖലയുടെ നിയന്ത്രണം കുര്‍ദുകള്‍ സര്‍ക്കാര്‍ അനുകൂല സേനയ്ക്കു കൈമാറിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  19 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  19 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  19 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  19 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  19 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  19 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  19 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  19 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  19 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  19 days ago