മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് അഖിലേഷ്
ലഖ്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തിലെത്തിയിരിക്കെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രധാനമന്ത്രി മോദിയെ സംവാദത്തിന് വെല്ലുവിളിച്ചു.
നോട്ട് നിരോധനത്തിന്റെ നേട്ടം എന്താണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ട കാര്യങ്ങളിലെന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ എന്നും ചോദിച്ചാണ് പ്രധാന മന്ത്രിയെ സംവാദത്തിനായി അഖിലേഷ് വെല്ലുവിളിച്ചത്.
പ്രധാനമന്ത്രി ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതെ യഥാര്‍ഥ വസ്തുതകളെക്കുറിച്ച് സംസാരിക്കാന്‍ തയാറാണോയെന്നും അഖിലേഷ് ചോദിച്ചു. പരീക്ഷയില്‍ കോപ്പിയടിക്കുന്നതുപോലെ തങ്ങളുടെ പ്രകടനപത്രിക പകര്‍ത്തിയാണ് മോദി സംസാരിക്കുന്നതെന്ന് അഖിലേഷ് ആരോപിച്ചു.
ഏതൊരാള്‍ക്കും അയാളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും കബളിപ്പിക്കലിന് ഇരയാകേണ്ടി വന്നിട്ടുണ്ടാകും. എന്നാല്‍ മോദിയിലൂടെ ജനങ്ങള്‍ നിരന്തരമായി വഞ്ചിക്കപ്പെടുകയാണെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ആരോപിച്ചുയുവാക്കളുടെ ഭാവിയെ അപകടത്തിലാക്കുന്ന തരത്തിലാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
ഇതിന് മറുപടിയായാണ് അദ്ദേഹത്തെ വെല്ലുവിളിക്കുകയും കടന്നാക്രമിക്കുകയും ചെയ്തുകൊണ്ടുള്ള മറുവാദവുമായി അഖിലേഷ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."