ബജറ്റ് അവതരണത്തിനിടെ നിര്‍മലാ സീതാരാമന് ദേഹാസ്വാസ്ഥ്യം; അവതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല
ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മലാ സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതേതുടര്‍ന്ന്, ബജറ്റ് അവതരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. രണ്ട് പേജ് ബാക്കി നില്‍ക്കെ ബജറ്റ് അവതരണം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് നീണ്ട ശേഷമാണ് അവര്‍ ബജറ്റ് അവതരണം അവസാനിപ്പിച്ചത്.
ആദായനികുതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച ശേഷം, അടുത്ത മേഖലയിലേക്ക് കടക്കാനിരിക്കെയാണ് നിര്‍മലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നെറ്റിയില്‍ വിരലമര്‍ത്തി അല്‍പസമയം അവര്‍ നിന്നു. ഉടന്‍ സഭാ സ്റ്റാഫ് എത്തി കുടിക്കാന്‍ വെള്ളം നല്‍കി.
അല്‍പസമയം അവര്‍ സംസാരിക്കാതെ നിന്നു. ഇരുന്ന് ബജറ്റവതരിപ്പിക്കണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും നിര്‍മലാ സീതാരാമനോട് ചോദിച്ചു. വേണ്ട,കുഴപ്പമില്ല എന്നറിയിച്ച് അല്‍പസമയം കൂടി അവര്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തുടര്‍ന്ന് രണ്ട് പേജ് ബാക്കി നില്‍ക്കേ, അവര്‍ ബജറ്റവതരണം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു.
കാളിദാസന്റെയും അവ്വൈയാറിന്റെയും പണ്ഡിറ്റ് ദീനാ നാഥ് കൗളിന്റെയും കവിതകളടക്കം ചൊല്ലി ദീര്‍ഘമായ പ്രസംഗമാണ് നിര്‍മലാ സീതാരാമന്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."