HOME
DETAILS
MAL
സഊദിയില്‍ പെട്രോളിന് വില കുറഞ്ഞു
backup
January 12 2019 | 20:01 PM
ജിദ്ദ: സഊദിയില്‍ 2019 ആദ്യപാദത്തിലേക്കുള്ള പെട്രോള്‍ വിലകള്‍ പുനര്‍ നിശ്ചയിച്ചു. 91 പെട്രോളിന്റെ വില നിലവിലുള്ള 1.37 റിയാല്‍ തന്നെ ആയിരിക്കും. അതേസമയം 95 പെട്രോള്‍ വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്.
രണ്ട് ഹലാലയുടെ കുറവാണ് ആരാംകോ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രകാരം ജനുവരി 12 മുതല്‍ 95 പെട്രോളിന്റെ വില 2.04 റിയാലില്‍ നിന്ന് 2.02 ആയി കുറയും. 2019 ബജറ്റ് പ്രഖ്യാപന വേളയില്‍ പെട്രോള്‍ വിലയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റ് വിലക്കനുസരിച്ച് പുനഃക്രമീകരണങ്ങള് ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."