പരിസ്ഥിതിയുടെ രാഷ്ട്രീയം എല്ലാവരുടേയും ആവശ്യം: ബിനോയ് വിശ്വം
കോഴിക്കോട്: ഓസ്‌ട്രേലിയയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ദിനപത്രമായ ഇന്ത്യന്‍ ടൈംസിന്റെ പ്രഥമ ഗ്രീന്‍ ഹ്യൂമനിസ്റ്റ് അവാര്‍ഡ് ലഭിച്ച ബിനോയ് വിശ്വത്തെ ആദരിക്കുന്നതിനായി സുഹൃദ് സംഘം കോഴിക്കോട്ട് സുഹൃദ് സംഗമം നടത്തി.
പരിസ്ഥിതിയുടെ രാഷ്ട്രീയം ഒരു വ്യക്തിയുടേയോ പാര്‍ട്ടിയുടേയോ മാത്രം കാര്യമല്ല, അത് എല്ലാ മനുഷ്യരുടേയും ആവശ്യമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ രാഘവന്‍ എം.പി ബിനോയ് വിശ്വത്തിന് ഉപഹാരം സമര്‍പ്പിച്ചു. ഡോ.എ. അച്യുതന്‍, അഡ്വ.പി..എസ് ശ്രീധരന്‍പിള്ള, പി. വത്സല, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, പി.എം അബ്ദുറഹ്മാന്‍, ഒ.എം ഭരദ്വാജ്, സി.കെ സലീം, ഹേമചന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു.
ഹോട്ടല്‍ അളകാപുരിയില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി ബാലന്‍ അധ്യക്ഷനായി.
ഇ.വി ഉസ്മാന്‍ കോയ സ്വാഗതവും എം വി റംസി ഇസ്മായില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."