പൂക്കാലം കാണാന്‍ പൂരത്തിരക്ക്, ഭക്ഷ്യമേളക്കും ജനപ്രവാഹം
തിരുവനന്തപുരം: വസന്തം നിറച്ചാര്‍ത്തൊരുക്കുന്ന കനക്കുന്നിന്റെ വഴികളില്‍ ആഘോഷത്തിന്റെ ഉത്സവത്തിമിര്‍പ്പ്.
വസന്തോത്സവക്കാഴ്ച കാണാന്‍ തലസ്ഥാനത്തേക്കു വന്‍ ജനപ്രവാഹം.അവധിദിനമായ ഇന്നലെ പതിനായിരക്കണക്കിന് ആളുകളാണു പുഷ്പമേള ആസ്വദിക്കാനെത്തിയത്.
പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകള്‍ക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിലുണ്ട്. വലിയ തിരക്കാണ് ഭക്ഷ്യമേളയുടെ സ്റ്റാളുകളില്‍ അനുഭവപ്പെടുന്നത്.കനകക്കുന്നിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിലാണ് നാവില്‍ വെള്ളമൂറുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്.
കുടുംബശ്രീയും കെ.ടി.ഡി.സിയും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ രുചിയുടെ മേളപ്പെരുക്കം തീര്‍ത്ത് ഇവിടെ നിറഞ്ഞു നില്‍ക്കുന്നു.സസ്യ, സസ്യേതര ഇനങ്ങളിലായി ഉത്തര ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ നീണ്ട നിരയാണ് സ്റ്റാളുകളിലെല്ലാം. കൂടാതെ നാടന്‍കുട്ടനാടന്‍മലബാറി രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."