പരിസ്ഥിതി പ്രശ്‌നത്തില്‍ കണ്ണടച്ച് സര്‍ക്കാര്‍
കരുനാഗപ്പള്ളി: ആലപ്പാട് അനധികൃത കരിമണല്‍ ഖനനത്തിനെതിരേ നാടൊന്നാകെ ശബ്ദമുയര്‍ത്തിയിട്ടും പരിസ്ഥിതി പ്രശ്‌നത്തില്‍ കണ്ണടച്ച് സര്‍ക്കാര്‍. മന്ത്രിമാരുടെ വ്യത്യസ്ത നിലപാടില്‍ പ്രതിഷേധം ശക്തമായതോടെ നിലപാട് മയപ്പെടുത്തുകയും ചെയ്തു.
ആലപ്പാട്ട് ഖനനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്ന മന്ത്രി ജയരാജന്റെ പരാമര്‍ശം വന്‍ പ്രതിഷേധം ക്ഷണിച്ച് വരുത്തിയതിനിടെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ പ്രസ്താവനയും ആലപ്പാട്ടെ സമരക്കാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയവമായി.
കരിമണല്‍ ഖനനത്തിന്റെ പേരില്‍ പൊതുമേഖലയെ തകര്‍ക്കാനുള്ള ഏത് നീക്കത്തേയും അനുവദിക്കാനാവില്ലെന്ന മന്ത്രിയുടെ അഭിപ്രായവും വന്‍വിവാദവുമായി.
ഇതോടെ സമരക്കാര്‍ക്കിടയിലും മറ്റും വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ നിലപാട് മയപ്പെടുത്തിയാണ് ഫിഷറീസ് വകുപ്പ് മന്ത്രി വീണ്ടും രംഗത്തിറങ്ങിയത്. അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഐ.ആര്‍.ഇ.എയുടെ അനധികൃത ഖനനത്തിനെതിരേ ഏറേ നാളായി ആലപ്പാട്ടുകാര്‍ സമരത്തിലാണെങ്കിലും ശക്തമായ വിവിധ സമരമുറകളുമായി തെരുവിലെത്തിയിട്ട് ഇന്നേക്ക് 72 ദിവസം പിന്നിടുകയാണ്.
ആലപ്പാട്ട് കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീത്രീയമായി എന്തെങ്കിലുമുണ്ടെങ്കില്‍ അവ പരിശോധിക്കുമെന്നും സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചതായി സമരസമിതി നേതാക്കന്മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."