HOME
DETAILS
MAL
റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധം
backup
February 27 2017 | 03:02 AM
ഇലഞ്ഞി: റോഡിന്റ സംരക്ഷണ ഭിത്തി തകര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധമുയരുന്നു. കൂത്താട്ടുകുളംഇലഞ്ഞി റോഡില്‍ മുത്തോലപുരം മൃഗാശുപത്രിക്കു സമീപം റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. റോഡരികിലെ മരം കടപുഴകിയതിനെത്തുടര്ന്നാണ് ഭിത്തിയിടിഞ്ഞത്.
കുഴി ശ്രദ്ധയില്പെടാന് വീപ്പ സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തീകരിച്ച റോഡിന്റെ ഏറ്റവും വലിയ വളവുള്ള സ്ഥലത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത് ഏറെ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കാനോ റോഡ് ഇടിഞ്ഞു താഴ്ന്ന ഭാഗം ടാറിംഗ് ചെയ്യാനൊ അധികൃതര്‍ തയാറായിട്ടില്ല. മേഖലയിലെ ഏറ്റവും നിലവാരം കൂടിയ റോഡുകളിലൊന്നാണ് കൂത്താട്ടുകുളംമുത്തോലപുരം റോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."