HOME
DETAILS

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

  
Web Desk
October 13 2024 | 04:10 AM

Fraud Uncovered at Cherpulassery Urban Cooperative Bank Fake Loan Issued in CPM Secretarys Name

പാലക്കാട്: ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്കില്‍ തട്ടിപ്പ് നടന്നെന്ന സ്ഥിരീകരണത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബാങ്കില്‍ നിന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഒരു ബസ്സിന്റെ ആര്‍സി ബുക്ക് അടിസ്ഥാനമാക്കിയാണ് സി.പി.എം വല്ലപ്പുഴ ഗേറ്റ് ബ്രാഞ്ച് സെക്രട്ടറിയായ താഹിറിന്റെ പേരില്‍ വ്യാജ വായ്പ എടുത്തിട്ടുള്ളത്. എന്നാല്‍ താഹിറിന് സ്വന്തമായി ബസ് ഇല്ല. ആര്‍സി ബുക്കിലെ ബസിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചാല്‍ 2017ല്‍ ഫിറ്റ്‌നസ്സ് തീര്‍ന്ന വാഹനത്തിനാണ് ബാങ്ക് 2020ല്‍ ലോണ്‍ കൊടുത്തതെന്നും വ്യക്തമാകും.

സാക്ഷിയുടെ ഒപ്പും വ്യാജമാണെന്ന് തെളിഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ ഒപ്പ് തന്റേതല്ലെന്ന് രേഖകളില്‍ സാക്ഷിയുടെ സ്ഥാനത്ത് പേരുള്ള രവീന്ദ്രന്‍ പറയുന്നു. താഹിറിന്റെ പേരില്‍ 1 ലക്ഷം രൂപയുടെ വ്യാജവായ്പയാണ് എടുത്തത്. സമാനമായി നിരവധി ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

2020ല്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അബ്ദുള്‍ അസീസ് എന്ന വ്യക്തി താഹിറിനോട് 5,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാനായി താഹിറിന്റെ ചെര്‍പ്പുളശ്ശേരി അര്‍ബന്‍ സഹകരണ ബാങ്കിലെ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിവരങ്ങള്‍ നല്‍കിയ ശേഷം അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപയാണ് എത്തിയത്. കടം വാങ്ങിയ തുക എടുത്ത് ബാക്കി പിന്‍വലിച്ച് തനിക്ക് നല്‍കാന്‍ അസീസ് ആവശ്യപ്പെടുകയും താഹിര്‍ 95,000 രൂപ നല്‍കുകയും ചെയ്തിരുന്നു. ഇതായിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം.

രണ്ടു വര്‍ഷത്തിനുശേഷം താഹിറിന് ബാങ്കില്‍നിന്ന് നോട്ടിസ് ലഭിച്ചു. ഒരു ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും പലിശ സഹിതം 1,50,000 തിരിച്ചടയ്ക്കണമെന്നുമായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടത്. പരാതിയുമായി താഹിര്‍ ബാങ്കിലെത്തുകയും വായ്പ എടുക്കാത്തതിനാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അന്നത്തെ ഡയറക്ടര്‍ താഹിറിന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, 2024ല്‍ വീണ്ടും നോട്ടിസ് ലഭിച്ചു. ഇതോടെയാണ് തട്ടിപ്പിനിരയായതെന്ന് താഹിര്‍ തിരിച്ചറിയുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി

Cricket
  •  a month ago
No Image

'യുദ്ധം അവസാനിപ്പിക്കൂ...ബന്ദികളെ മോചിപ്പിക്കൂ'  സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആര്‍ത്തിരമ്പി ഇസ്‌റാഈല്‍ തെരുവുകള്‍ 

International
  •  a month ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത

uae
  •  a month ago
No Image

നിക്ഷേപ തട്ടിപ്പ് കേസിൽ യുവാവിനോട് 160,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  a month ago
No Image

പട്ടത്തിന്റെ ചൈനീസ് നൂൽ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്; ഡൽഹി എയിംസിൽ അത്യാസന്ന നിലയിൽ

National
  •  a month ago
No Image

തീവ്രഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രം 'ദി ബംഗാള്‍ ഫയല്‍സ്' ട്രെയിലര്‍ ലോഞ്ച് തടഞ്ഞ് കൊല്‍ക്കത്ത പൊലിസ്

National
  •  a month ago
No Image

പ്രീമിയർ ലീഗിൽ എട്ടുവർഷത്തിന് ശേഷം വിജയം നേടി സണ്ടർലാൻഡ്; സിറ്റിക്കും,സ്പർസിനും തകർപ്പൻ തുടക്കം

Football
  •  a month ago
No Image

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ

crime
  •  a month ago
No Image

വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയോളം നഷ്ടപരിഹാരം 

uae
  •  a month ago
No Image

സ്കൂട്ടർ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് അധ്യാപകന് ദാരുണാന്ത്യം

Kerala
  •  a month ago