കുടിവെള്ളം പാഴാകുന്നതിലൂടെ കൊച്ചി നഗരസഭക്ക് നഷ്ടമാകുന്നത് കോടികള്‍
കൊച്ചി: വിതരണത്തിനിടെ കുടിവെള്ളം പാഴാകുന്നതിലൂടെ കൊച്ചിയില്‍ ഓരോ മാസവും നഷ്ടമാകുന്നത് കോടിക്കണക്കിനു രൂപ. നഗരസഭ തന്നെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 23,000 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് നഗരപരിധിയില്‍ നഷ്ടമായികൊണ്ടിരിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എറ്റവും കുറഞ്ഞ നിരക്കില്‍ കൂട്ടിയാല്‍ പോലും കോടികളാണ് ഈ ഇനത്തില്‍ നഗരസഭയ്ക്ക് നഷ്ടമാകുന്നത്. കുടിവെള്ളത്തിന്റെ കണക്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം കൊച്ചി നഗരസഭ ഒരു പഠന സംഘത്തെ നിയോഗിച്ചത്.
കളമശേരി എസ്.സി.എം.എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായിരുന്നു പഠന ചുമതല. വിതരണത്തിനായി പമ്പ് ഹൗസുകളില്‍ ശേഖരിക്കുന്ന ജലവും വിതരണ ശേഷം മീറ്ററില്‍ കാണിക്കുന്ന ജലവും തമ്മിലുള്ള അന്തരം കണക്കാക്കിയാണ് കോടിക്കണക്കിനു രൂപയുടെ ജല നഷ്ടം ഉണ്ടാകുന്നതായി എസ്.സി.എം.എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയത്.
കേരളാ വാട്ടര്‍ അതോറിറ്റിയുടെ താരിഫുകള്‍ പ്രകാരം 1000 ലിറ്റര്‍ കുടിവെള്ളത്തിന് നാലു രൂപയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് 5000 ലിറ്റര്‍ വെള്ളത്തിന് 20 രൂപ. ഉപയോഗം അയ്യായിരത്തില്‍ കൂടിയാല്‍ നിരക്കും കൂടും. 5000 മുതല്‍ 10,000 ലിറ്റര്‍ വരെയുള്ള ഉപയോഗത്തിന് 20 രൂപയ്ക്ക് പുറമേ ഓരോ ആയിരം ലിറ്ററിനും നാല് രൂപ കൂടുതലായി ചേരും.
10,0000 മുതല്‍ 15,000 ലിറ്റര്‍ വരെ 40 രൂപയും കൂടുതലായി ഉപയോഗിക്കുന്ന ആയിരം ലിറ്ററിന് ആറ് രൂപയുമാണ് ചാര്‍ജ് ഈടാക്കുന്നത്. 20,000 മുതല്‍ 25,000 വരെ ആയിരം ലിറ്ററിന് ഏഴ്, 30,000 വരെ ഒന്‍പത്, 40,000 വരെ 12 എന്നിങ്ങനെ ഉപയോഗം കൂടുന്നതിനനുസരിച്ച് നിരക്കും കൂടിക്കൊണ്ടിരിക്കും. ചുരുക്കത്തില്‍ ഓരോ ആയിരം ലിറ്റര്‍ വെള്ളത്തിനും ഏറ്റവും കുറഞ്ഞത് നാല് രൂപയാണ് നിരക്ക്. ഉപയോഗത്തിനനുസരിച്ച് നിരക്ക് നാലില്‍ നിന്നും 12വരെ ഉയരാം. അതായത് നഷ്ടപ്പെടുന്ന ഓരോ ലിറ്റര്‍ വെള്ളവും വരുത്തുന്നത് വലിയ നഷ്ടമാണെന്നു സാരം.
വിപണിയില്‍ ഒരു ലിറ്റര്‍ കുടിവെള്ളത്തിന് 20 രൂപയാണ് നിലവിലെ കുറഞ്ഞ വില. കമ്പനികള്‍ മാറുന്നതനുസരിച്ച് വിലയിലും മാറ്റങ്ങള്‍ ഉണ്ടാകും. ഇതു മറന്നു കൊണ്ടാണ് നിസാര തുകയ്ക്ക് ജല അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന കുടിവെള്ളം പാഴാക്കി കളയുന്നത്.
ജല മോഷണം, പ്രസരണ നഷ്ടം, ലീക്കേജ് എന്നിങ്ങനെ നോണ്‍ റവന്യൂ വാട്ടര്‍ എന്ന കോളത്തില്‍ വെറുതെ എഴുതി തള്ളുകയാണ് ഈ കോടികളുടെ കണക്കുകള്‍. ലക്ഷക്കണക്കിനു രൂപ ചിലവാക്കി ശുദ്ധീകരിച്ചു വിതരണത്തിനെത്തിക്കുന്ന ജലമാണ് ഇത്തരത്തില്‍ നഷ്ടമാക്കുന്നതെന്നതും ശ്രദ്ധേയാണ്.
ആദിവാസികള്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതികള്‍ അവരിലേക്കെത്തുന്നില്ല: ജോയ്‌സ് ജോര്‍ജ് എം.പി
കോതമംഗലം: ആദിവാസി വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ മേഖലയ്ക്കുള്‍പ്പെടെയുള്ള പദ്ധതികള്‍ അവരിലേക്കെത്തുന്നില്ലന്ന് ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് പറഞ്ഞു. തൊഴില്‍ രംഗത്ത് ഉന്നത തസ്ഥികകള്‍ പലതും ഈ വിഭാഗത്തില്‍ യോഗ്യതയുള്ളവര്‍ ഇല്ലാത്തതിനാല്‍ ഒഴിച്ചിട്ടിരിക്കയാണന്നും ഇക്കാരണം കൊണ്ട് ആദിവാസി മേഖലയിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തേണ്ടത് ആവശ്യമാണന്നും എം.പി.പറഞ്ഞു. കുട്ടംമ്പുഴയില്‍ എറണാകുളം റവന്യൂ ജില്ലാ ആദിവാസി വിദ്യാഭ്യാസ ഉത്സവമായ ആരണ്യകം 2017ന്റ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കയായിരുന്നു അദ്ദേഹം.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ മികവ് അവാര്‍ഡ് വിതരണം ബേബി മാത്യു സോമതീരം നിര്‍വ്വഹിച്ചു. എം സേതുമാധവന്‍, കുട്ടംമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി, കെ.കെ ബൈജു, ആര്‍ ശ്രീകല, ജോജോ ജോസഫ്, പി.എന്‍ അനിത, സജോയ് ജോര്‍ജ്, എസ്.എം അലിയാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."