ആലത്തൂര്‍ നഗരത്തില്‍ ബസ് കാത്തിരിപ്പ് ഫ്‌ളക്‌സ്ബോര്‍ഡിനുതാഴെ
ആലത്തൂര്‍: താലൂക്കാസ്ഥാന നഗരമായ ആലത്തൂരില്‍ താലൂക്ക് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ഫ്‌ളക്‌സ് ബോര്‍ഡിനു താഴെ. നേരത്തേ ഇവിടെ തണല്‍വിരിച്ചു നിന്ന വലിയ മരം ഉണ്ടായിരുന്നു. ഇതിന്റെ ചില്ലകള്‍ പൊട്ടിവീഴുന്നത് ഭീഷണിയായതോടെ മുറിച്ചു നീക്കി. മുറിച്ചുകളഞ്ഞ മരത്തിനുപകരം 10എണ്ണം നട്ടെങ്കിലും ഇതുവളര്‍ന്നുവരാന്‍ വര്‍ഷങ്ങളെടുക്കും. താലൂക്ക് ഓഫിസിനു മുന്‍പിലെ സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ലോട്ടറി കച്ചവടവും വഴിയോര കച്ചവടവും ചെയ്യുന്നവര്‍ക്കും ആശ്രയം മരത്തണലായിരുന്നു. ലോട്ടറി കച്ചവടക്കാരന്‍ താലൂക്ക് ഓഫിസിന്റെ മതിലില്‍ നിന്ന് പാതയോരത്തേക്ക് പഴയ ഫ്‌ളകസ് ബോര്‍ഡ് ചാരിവച്ച് കച്ചവടം നടത്തിയിരുന്നു.ഇയാളെ ഇപ്പോള്‍ കാണാനില്ല. ഇപ്പോള്‍ ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ആശ്രയം ഈ ഫ്‌ളക്‌സ് ബോര്‍ഡാണ്. നേരത്തേ ദേശീയ മൈതാനത്തിനു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, എം.എല്‍.എയും അന്നത്തെ തഹസില്‍ദാറും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കാരണം ഇത് നടന്നില്ല. ഇതിനു ശേഷം തഹസില്‍ദാര്‍ സ്ഥാനകയറ്റത്തോടെ സ്ഥലം മാറിപ്പോവുകയും ചെയ്തു. താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കാന്‍ പുതിയ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."