കന്നി കെനിന്
മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപണിന്റെ വനിതാ വിഭാഗം ഫൈനലില്‍ കിരീടം സ്വന്തമാക്കി അമേരിക്കന്‍ താരം സോഫിയ കെനിന്. കഴിഞ്ഞ ദിവസം നടന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്പാനിഷ് താരം മുഗുരുസയെ പരാജയപ്പെടുത്തിയാണ് സോഫിയ കെനിന് കിരീടം സ്വന്തമാക്കിയത്. 4-6, 6-2, 6-2 എന്ന സ്കോറിനായിരുന്നു കെനില്‍ മുഗുരുസയെ പരാജയപ്പെടുത്തിയത്.
കരിയറില്‍ ആദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ ഇരുപത്തിയൊന്നുകാരി ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് മെല്‍ബണില്‍ സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ മികച്ച പ്രകടനമാണ് മുഗുരുസ പുറത്തെടുത്തത്. മികച്ച സര്‍വുകള്‍ കൊ@ണ്ട് മേല്‍ക്കൈ നേടിയ മുഗുരുസ കോര്‍ട്ടില്‍ നിറഞ്ഞുകളിച്ചു. എന്നാല്‍, രണ്ട@ാം സെറ്റിന്റെ തുടക്കത്തില്‍തന്നെ മുഗുരുസയെ ബ്രേക്ക് ചെയ്ത കെനിന് സെറ്റ് വിട്ടുകൊടുത്തില്ല. മൂന്നാം സെറ്റിലും മികവ് തുടര്‍ന്ന കെനിന് സെറ്റും കിരീടവും സ്വന്തമാക്കി. സമ്മര്‍ദ്ദത്തില്‍ കളിച്ച് അനാവശ്യപ്പിഴവുകള് വരുത്തിയതാണ് മുഗുരുസയ്ക്ക് വിനയായത്.
പതിനാലാം സീഡായ കെനിന് ഇതിന് മുന്‍പ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെയും പ്രീക്വാര്‍ട്ടര്‍ കടന്നിട്ടില്ല. അത്ഭുതക്കുതിപ്പ് നടത്തിയ അമേരിക്കയുടെ കൊക്കോ ഗൗഫിനേയും ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്ട്ടിയേയും മറികടന്നായിരുന്നു കെനിന് ഫൈനലിലെത്തിയത്.
നേരത്തെ ര@ണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ മുഗുരുസയ്ക്ക് ഫൈനലില്‍ ശോഭിക്കാനായില്ല. 12 വര്‍ഷത്തിനിടെ ആസ്ത്രേലിയന്‍ ഓപണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ റെക്കോര്‍ഡും കെനിന് സ്വന്തം പേരില്‍ കുറിച്ചു. 21 വയസും 81 ദിവസവുമാണ് കെനിന്റെ പ്രയാം.
കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ജപ്പാന് താരം നവോമി ഒസാക്കയെക്കാളും 22 ദിവസം ചെറുതാണ് കെനിന്. 12 വര്‍ഷം മുമ്പ് കിരീടം നേടിയ മരിയ ഷറപ്പോയയായിരുന്നു ആസ്ത്രേലിയന്‍ ഓപണിലെ ഏറ്റവും പ്രായം കുറഞ്ഞ ജേത്രി. ഷറപ്പോവ ആസ്ത്രേലിയന്‍ ഓപണില്‍ കിരീടം നേടുമ്പോള്‍ 20 വയസായിരുന്നു. ഈ റെക്കോര്‍ഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."